പവർ കട്ടിൽ വൈദുതി മന്ത്രിയ്ക്കും കിട്ടി പണി; പ്രസംഗത്തിനിടെ കറന്റ് പോയി, പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി

News Desk
0 Min Read

എറണാകുളം : സംസ്ഥാനത്ത് കനത്ത വൈദ്യുതി പ്രതിസന്ധിയും രാത്രികാല ലോഡ് ഷെഡിങ്ങും ജനങ്ങളെ വലയ്ക്കുന്നതിനിടയിൽ വൈദുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കറന്റ് പോയി. കെ.എസ്.ഇ.ബി. ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തിലാണ് സംഭവം.

സ്വന്തം വകുപ്പിലെ ജീവനക്കാരുടെ സമ്മേളനത്തിൽ പ്രസംഗത്തിനിടയിൽ കറന്റ് പോയതോടെ പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി മടങ്ങി. എന്നാൽ സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധിയെ തുടർന്നുള്ള പ്രശ്നമല്ല ഇതെന്നാണ് സംഭവത്തിൽ മന്ത്രിയുടെ വിശദീകരണം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!