അബുദബിയിൽ നിന്ന് ഉംറക്കെത്തിയ നാലംഗ കുടുംബം സഞ്ചരിച്ച വാഹനം ത്വാഇഫിൽ അപകടത്തിപ്പെട്ടു. ദമ്പതികൾ മരിച്ചു

malayalampress
0 Min Read

ത്വായിഫ് : അബുദബിയിൽ നിന്ന് ഉംറക്കെത്തിയ നാലംഗ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിപ്പെട്ട് രണ്ടു പേർ മരിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ ഗുലാം അലി ഷൈഖ് ഭാര്യ മുനീ ബീഗം എന്നിവരാണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ മകനും ഭാര്യയും ചികിത്സയിലാണ്.

അബുദാബിയിൽ ജോലി ചെയ്യുന്ന ഗുലാം അലിയുടെ കുടുംബം ഉംറ നിർവഹിക്കാനുള്ള യാത്രയിലായിരുന്നു. സഊദി അറേബ്യയിൽ മക്കക്ക് സമീപം ത്വാഇഫിനടുത്തുള്ള ദുലുൽ പ്രദേശത്ത് വെച്ചാണ് അപകടത്തിൽ പെട്ടത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!