- സഊദി രാജകുമാരൻ അന്തരിച്ചു; റോയൽ കോർട്ട് പ്രസ്താവന
റിയാദ്: റോയൽ കോർട്ട് ഇന്ന് താഴെ പറയുന്ന പ്രസ്താവന പുറപ്പെടുവിച്ചു:
“റോയൽ കോർട്ടിന്റെ പ്രസ്താവന”
രാജകീയ ഉന്നതിയിലുള്ള രാജകുമാരൻ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നാസർ ബിൻ അബ്ദുൽ അസീസ് അൽ സൗദ് അന്തരിച്ചു. റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല പള്ളിയിൽ വെച്ച്, അസർ നമസ്കാരത്തിന് ശേഷം, നാളെ ശനിയാഴ്ച (ഹിജ്റ 1448, 1/4 തീയതിയിൽ) അദ്ദേഹത്തിനായുള്ള മയ്യിത്ത് നമസ്കാരം നടക്കും.
അല്ലാഹു അദ്ദേഹത്തെ തന്റെ വിശാലമായ കാരുണ്യത്തിലും പാപമോചനത്തിലും പ്രീതിയിലും ഉൾപ്പെടുത്തുകയും സ്വർഗ്ഗത്തിലെ വിശാലമായ ഉദ്യാനങ്ങൾ അദ്ദേഹത്തിന് നൽകുകയും ചെയ്യുമാറാകട്ടെ. തീർച്ചയായും നാം അല്ലാഹുവിന്റേതാണ്, അവനിലേക്കാണ് നാം മടങ്ങുന്നത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
