യെമനിലെ മുഴുവന്‍ ചെങ്കടല്‍ തീരപ്രദേശത്തിന്റെയും നിയന്ത്രണം പിടിച്ചെടുത്ത് ഹൂതികള്‍

News Desk
1 Min Read

സന: യെമനിലെ മുഴുവന്‍ ചെങ്കടല്‍ തീരപ്രദേശത്തിന്റെയും നിയന്ത്രണം ഹൂതികള്‍ പിടിച്ചെടുത്തതായി റിപോര്‍ട്ട്. നിര്‍ണായക നഗരമായ മോക്ക പിടിച്ചെടുത്തതിന് പിന്നാലെയാണിത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതകളിലൊന്നായ ബാബ് അല്‍-മന്‍ദെബ് കടലിടുക്കിലും ഹൂതികള്‍ തങ്ങളുടെ സ്വാധീനം വ്യാപിപ്പിച്ചു.

യെമനിലെ മോക്ക വിമാനത്താവളത്തിന് നേരെ സഊദി സൈന്യം രണ്ട് വ്യോമാക്രമണങ്ങള്‍ നടത്തിയതായി ഹൂതി അനുകൂല ചാനലായ ‘അല്‍-മസീറ’ റിപോര്‍ട്ട് ചെയ്യുന്നു.

അതിനിടെ, ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് യു എസ് നിര്‍മിത ‘സെയ്ല്‍ഡ്രോണ്‍’ (Saildrone) വിഭാഗത്തില്‍പ്പെട്ട ആളില്ലാ കപ്പലിനെ തങ്ങളുടെ നാവികസേന ആക്രമിച്ച് തകര്‍ത്തതായി ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (IRGC) അവകാശപ്പെടുന്നു.

ഒമാന്‍ തീരത്തിന് സമീപം രണ്ട് കപ്പലുകള്‍ക്ക് നേരെ ആക്രമണ വസ്തുക്കള്‍ പതിച്ചതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപറേഷന്‍സ് സെന്റര്‍ അറിയിച്ചു. തെക്കന്‍ ഗസയിലെ ഖാന്‍ യൂനിസിലുള്ള അല്‍-മവാസിയില്‍ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!