കോഴിക്കോട്: പന്തീരംകാവിൽ അഞ്ച് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കുന്നത്ത് പാലം സ്വദേശി പ്രേംരാജാണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായത്. കഴിഞ്ഞ മാസം പല തവണയായി ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.
തുടർന്ന് കുട്ടി ശാരീരികമായും മാനസികമായും അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് ബന്ധുക്കൾ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്ന് കുട്ടിയുടെ രക്ഷിതാക്കൾ പന്തീരങ്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പന്തീരങ്കാവ് എസ്ഐ എ. നിതിൻ്റെ നേതൃത്വത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
