ആകാശ എയറും: റിയാദിലേക്കുള്ള വിമാനങ്ങൾ നവംബർ 30 വരെ റദ്ദാക്കി

News Desk
1 Min Read

റിയാദ്: സൗദി അറേബ്യയിലെ നിലവിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയതിനെത്തുടർന്ന് ജിദ്ദ, റിയാദ് നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കിയതായി ആകാശ എയർ അറിയിച്ചു. റിയാദിലേക്കുള്ള സേവനം നവംബർ 30 വരെയും ജിദ്ദയിലേക്കുള്ള സർവീസ് നവംബർ 10 വരെയുമാണ് ആകാശ് റദ്ദാക്കിയത്.

നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സുരക്ഷ സാഹചര്യങ്ങൾ തത്സമയം വിലയിരുത്തുന്നുണ്ടെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.

സർവീസുകൾ റദ്ദാക്കിയതിനെത്തുടർന്ന് യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക പൂർണമായി തിരികെ ലഭിക്കുന്നതിന് അവസരമുണ്ട്. തുക ഏഴ് ദിവസത്തിനുള്ളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച അതേ അക്കൗണ്ടിലേക്ക് തിരികെ നൽകും.

അധിക നിരക്ക് ഈടാക്കാതെ യാത്രാതീയതി മാറ്റുന്നതിനും സൗകര്യമുണ്ടാകും. ട്രാവൽ ഏജൻസികൾ മുഖേന ടിക്കറ്റ് ബുക്ക് ചെയ്തവർ സഹായത്തിനായി ബന്ധപ്പെട്ട ഏജൻസികളെ നേരിട്ട് സമീപിക്കണമെന്നും ആകാശ എയർ അതോറിറ്റി അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്കാണ് പരമ പ്രധാന പരിഗണനയെന്നും കമ്പനി വ്യക്തമാക്കി.
…

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!