തിരുവനന്തപുരം: സവാള വിലക്കയറ്റം തടയാന്‍ കിലോ ഗ്രാമിന് 35 രൂപ നിരക്കില്‍ സവാള ലഭ്യമാക്കുമെന്ന് കൃഷി മന്ത്രി ടി സിദ്ദിഖ്. പൊതു വിപണിയില്‍ സവാളയ്ക്ക് കിലോ ഗ്രാമിന് 58 രൂപ മുതല്‍ 80 രൂപ വരെ വില ഉയര്‍ന്ന സാഹചര്യത്തില്‍ വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി 100 ടണ്‍ സവാള എന്‍ സി സി എഫ് വഴി സംഭരിച്ച് കേരളത്തില്‍ എത്തിക്കും.
ആദ്യ ഘട്ടത്തില്‍ 30 ടണ്‍ സവാള എത്തിച്ച് സപ്ളൈകോ, ഹോര്‍ട്ടികോര്‍പ്പ് വഴി കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കും. ഇതിനു പണം തടസമല്ല. സവാള സ്റ്റോക്ക് ചെയ്യാന്‍ കൃഷി വകുപ്പിന്റെ കോള്‍ഡ് സ്റ്റോറേജുകള്‍ ഉപയോഗപ്പെടുത്തും.
ഓണക്കാലത്ത് 14.25 കോടി രൂപയുടെ പച്ചക്കറി സംഭരിച്ചു. പച്ചക്കറി നല്‍കിയ കര്‍ഷകരുടെ പണം അന്ന് രാത്രിയും തൊട്ടടുത്ത ദിവസവുമായി നല്‍കി. മഴക്കെടുതിയില്‍ കൃഷി നാശത്തിനുള്ള നഷ്ട പരിഹാരം നല്‍കും. വിളനാശത്തിനുള്ള നഷ്ടപരിഹാരം 5 കൊല്ലമായി കുടിശികയാണ്. 120 കോടി രൂപ കുടിശികയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കേരളത്തില്‍ നാളീകേര പാര്‍ക്ക് സ്ഥാപിക്കും. കേരളത്തിലെ നാളികേര മേഖലയുടെ പുനരുജ്ജീവനവും സമഗ്ര വികസനവും ലക്ഷ്യമിട്ട് 500 കോടി രൂപയുടെ ബൃഹത് പദ്ധതി നാളികേര വികസന ബോര്‍ഡിന്റെ പരിഗണനയ്ക്കായി സമര്‍പ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ഒന്നാംഘട്ടത്തില്‍ നാളികേര വികസന ബോര്‍ഡിന്റെ വിഹിതമായി 500 കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്റെ വിഹിതമായി 41 കോടി രൂപയും ഉള്‍പ്പെടുത്തി പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വിശദമാക്കി.
….
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
