റിയാദ്: പ്രമുഖ ജീവകാരുണ്യ പ്രവർത്തകനും റിയാദിൽ ദീർഘകാലം പ്രവാസിയുമായിരുന്ന ആലുവ തായിക്കാട്ടുകര കാഞ്ഞിരത്തിങ്കൽ കെ.എച്ച്. സിദ്ദീഖ് (58) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം. പരേതനായ ഹംസയുടെ മകനാണ്. ഏകദേശം മൂന്ന് പതിറ്റാണ്ടോളം റിയാദിൽ പ്രവാസിയായിരുന്ന സിദ്ദീഖ് 2022-ലാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്.
റിയാദിലെ മലയാളി സമൂഹത്തിനിടയിൽ ഏറെ പ്രിയങ്കരനായ അദ്ദേഹം പ്രവാസികളുടെ ക്ഷേമത്തിനായി സദാ മുന്നിൽനിന്നു പ്രവർത്തിച്ചിരുന്നു. പ്രവാസി വെൽഫെയർ റിയാദ് ഈസ്റ്റ് മേഖല മുൻ സെക്രട്ടറിയായും സെൻട്രൽ കമ്മിറ്റി അംഗമായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രവാസികളുടെയും അർഹരായവരുടെയും പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹത്തിന്റെ വിയോഗം പ്രവാസി സമൂഹത്തിനും നാടിനും വലിയ നഷ്ടമാണ്.
ഷഫീനയാണ് ഭാര്യ. ഫാദിൽ, അസ്‌ഹറുൽ ഉലൂം ഇസ്‌ലാമിയാ കോളജ് വിദ്യാർത്ഥിയായ ഫുർഖാൻ എന്നിവരാണ് മക്കൾ. സംസ്കാരം പിന്നീട് നടക്കും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
