ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക്. റാലിയിൽ പങ്കെടുത്തിരുന്ന മൂന്നു കുട്ടികൾക്കാണ് പരിക്കേറ്റത്.
പത്തനംതിട്ട ഇലവുംതിട്ട സ്വദേശി അനുദേവ്, വെൺമണി സ്വദേശി അനുരാജ്, മെഴുവേലി സ്വദേശി അബിൻ എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് മൂവരുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്നുപേർക്കുമെതിരെ പൊലീസ് കേസെടുത്തു. പൊലീസിൻ്റെ പരിശോധനയിൽ കാറിൽ നിന്നും മദ്യ കുപ്പികൾ കണ്ടെത്തി.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
