ബൂട്ടിട്ട് ചവിട്ടി, വസ്ത്രം വലിച്ചു കീറി; ഡല്‍ഹി പോലീസിനെതിരെ ജെയ്ക് സി തോമസ്

News Desk
0 Min Read

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രതിഷേധത്തിനിടെല ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക് സി തോമസിന്റെ വസ്ത്രം പോലിസ് വലിച്ചുകീറി. കസ്റ്റഡിയിലെടുത്ത് പൊലിസ് വാഹനത്തില്‍ കയറ്റിയപ്പോഴാണ് സംഭവം. ഷര്‍ട്ടില്ലാതെ പൊലിസ് വാഹനത്തിനുള്ളില്‍നിന്ന് ചിത്രീകരിച്ച സെല്‍ഫി വീഡിയോയിലൂടെയാണ് ജെയ്ക് ഇക്കാര്യം അറിയിച്ചത്

തനിക്കൊപ്പമുണ്ടായിരുന്ന നിരവധി നേതാക്കളെ പോലീസ് ക്രൂരമായി മര്‍ദിച്ചെന്നും ബൂട്ടിട്ട് ചവിട്ടുകയും ചെയ്‌തെന്നും ജെയ്ക് വീഡിയോയില്‍ പറഞ്ഞു. നേരത്തേ ജെയ്കിന് ക്രൂരമായ മര്‍ദനമേറ്റെന്നും പോലീസ് വസ്ത്രം വലിച്ചുകീറിയെന്നും എ എ റഹീം എംപിയും വ്യക്തമാക്കിയിരുന്നു..റഹീം പുറത്തുവിട്ട വീഡിയോയില്‍ പുരുഷ പൊലീസ് ഉദ്യോഗസ്ഥര്‍ വനിതാ പ്രവര്‍ത്തകരുടെ വസ്ത്രം വലിച്ചുകീറിയതായി ഒരു പ്രവര്‍ത്തകയും ആരോപിക്കുന്നുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
error: Content is protected !!