കള്ളന്‍ വിജയന്‍ വിവാദം: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയന്‍ രാജിവച്ചു

News Desk
0 Min Read

തിരുവനന്തപുരം: കള്ളന്‍ വിജയന്‍ വിവാദത്തില്‍ നടപടി നേരിട്ട ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയന്‍ രാജിവച്ചു. വിവാദത്തെ തുടര്‍ന്ന് അജയനെ അസോസിയേറ്റ് എഡിറ്റര്‍ പദവിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. അജയനോട് രാജിവെക്കാനോ അല്ലെങ്കില്‍ അവധിയെടുക്കാനോ നിര്‍ദേശം നല്‍കിയിരുന്നു.

പുല്ലംപാറയിലെ നാടക പ്രവര്‍ത്തകന്‍ കള്ളന്‍ വിജയനെ കുറിച്ചുള്ള ലേഖനത്തിന്റെ തലക്കെട്ടിനെ കുറിച്ച് രൂക്ഷമായ തര്‍ക്കം ദേശാഭിമാനി എഡിറ്റോറിയല്‍ ബോര്‍ഡിലുണ്ടായിരുന്നു. ഇതിനു പിന്നാലെ വി എസിന്റെ അനുസ്മരണം ഉള്‍പ്പെട്ട വാരാന്തപ്പതിപ്പിന്റെ പ്രസിദ്ധീകരണം മുടങ്ങിയിരുന്നു.

ലേഖനത്തിന്റെ തലക്കെട്ട് മാറ്റണമെന്ന ആവശ്യം അജയന്‍ അംഗീകരിച്ചിരുന്നില്ല. വിവാദം മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയും കൂടി ചെയ്തതോടെയാണ് അജയനെ ചുമതലയില്‍ നിന്ന് മാറ്റിയത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article