ഈടാക്കുന്നത് പത്തിരട്ടിയോളം അധിക ടിക്കറ്റ് നിരക്ക്: ഓണത്തിന് പ്രവാസികൾക്ക് വിമാനക്കമ്പനികളുടെ ഇരുട്ടടി

News Desk
1 Min Read

തിരുവനന്തപുരം: പ്രവാസി മലയാളികളെ കൊള്ളയടിച്ച് വിമാന കമ്പനികൾ. ഓണാവധി കഴിഞ്ഞ് മടങ്ങിപ്പോകുന്ന പ്രവാസികളിൽ നിന്ന് വിമാന കമ്പനികൾ ഈടാക്കുന്നത് 10 ഇരട്ടിയോളം അധിക നിരക്കാണ്. നിരക്ക് കുറയ്ക്കാൻ സംസ്ഥാന സർക്കാരും കേരളത്തിലെ എംപിമാരും കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നാണ് എയർ ട്രാവൽ ഏജൻസികൾ ആവശ്യപ്പെടുന്നത്.

12000 രൂപ മുതൽ 22,000 രൂപ വരെ ടിക്കറ്റ് നിരക്ക് നൽകി ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് എത്തിയതാണ് പ്രവാസി മലയാളികൾ. ഇപ്പോൾ തിരികെ പോകാൻ ലോൺ എടുക്കേണ്ട അവസ്ഥയിലാണവർ. 80,000 മുതൽ 1,40,000 രൂപ വരെയാണ് തിരികെയുള്ള യാത്രയ്ക്ക് വിമാന കമ്പനികൾ ഈടാക്കുന്നത്. ഏകദേശം 10 ഇരട്ടിക്ക് മുകളിൽ തുക. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള നിരക്ക് ഇതിന്റെ 40% മാത്രം.

പശ്ചിമ ഏഷ്യൻ സംഘർഷങ്ങൾ വീതിയും ദുരിതവും വിതച്ച പ്രവാസി ജീവിതങ്ങളോട് വൻ കൊള്ളയാണ് വിമാന കമ്പനികൾ കാണിക്കുന്നത്. അതിന്‍റെ പാപഭാരം പേറേണ്ടതാകട്ടെ ട്രാവൽ ഏജൻസികളും കൊള്ള തടയാൻ മുഖ്യമന്ത്രിയും കേരളത്തിലെ എംപിമാരും കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തണമെന്നാണ് ആവശ്യം . ഇല്ലെങ്കിൽ ജോലിക്കായി തിരികെ കടൽ കടക്കാൻ കഴിയാത്ത അവസ്ഥയിലാകും പ്രവാസികൾ.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article