ഉതൈം മാർക്കറ്റ്സ് വൻ നഷ്ടത്തിൽ; 107 ദശലക്ഷം റിയാലിന്റെ നഷ്ടം

malayalampress
1 Min Read
  • 18 വർഷത്തെ ലാഭത്തിന് ശേഷമാണ് കമ്പനിയുടെ ഈ വർഷം കമ്പനി നഷ്ടത്തിൽ കൂപ്പു കുത്തിയത്

സഊദി ഡസ്ക്: സഊദിയിലെ പ്രമുഖ സൂപ്പർ മാർക്കറ്റുകളിൽ ഒന്നായ അബ്ദുല്ല അൽ ഉതൈം മാർക്കറ്റ്സ് കമ്പനിക്ക് ഈ വർഷം വൻ നഷ്ടം. ഈ വർഷം രണ്ടാം പാദത്തിൽ ഏകദേശം 107 ദശലക്ഷം റിയാലിന്റെ നഷ്ടമാണ് നേരിട്ടത്. 2008 ൽ സഊദി സ്റ്റോക്ക് എക്സ്ചേഞ്ചിൽ കമ്പനി ലിസ്റ്റുചെയ്തതിനുശേഷം ആദ്യത്തെ നഷ്ടമാണിത്.

എന്റർപ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് (ഇആർപി) സംവിധാനം നടപ്പിലാക്കിയതിന്റെ ഫലമായി വാണിജ്യ ഇൻവെന്ററി വ്യവസ്ഥകൾ സാധാരണ നിലയേക്കാൾ വർദ്ധിച്ചതും വിതരണ ശൃംഖല പദ്ധതികളിൽ ഉണ്ടായ പ്രതികൂല സ്വാധീനവും വിൽപ്പനയിലെ കുറവും ഇ-കൊമേഴ്‌സ് വിൽപ്പനയുമായി ബന്ധപ്പെട്ട ചെലവുകളുടെ വർദ്ധനവുമാണ് നഷ്ടത്തിന് കാരണമെന്ന് തഡാവുലിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനി വിശദീകരിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article