പ്രണയം തകർന്നു, മുൻകാമുകന്റെ സുഹൃത്തുമായി വിവാഹത്തിനൊരുങ്ങി, ഭീഷണിയുമായി മുൻ കാമുകൻ, വിഡിയോ കോൾ ചെയ്ത് യുവതി ജീവനൊടുക്കി

News Desk
1 Min Read

ബെല്ലാരി: കർണാടകയിലെ ബെല്ലാരിയിൽ ആൺസുഹൃത്തിനെ വിഡിയോ കോൾ ചെയ്ത് യുവതി ജീവനൊടുക്കി. സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് കാട്ടി മുൻ ആൺസുഹൃത്ത് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഇത്. മകളുടെ മരണത്തിന് കാരണക്കാരായ രണ്ട് ആൺസുഹൃത്തുക്കളെയും ശിക്ഷിക്കണമെന്ന് കാട്ടി മാതാപിതാക്കൾ പരാതി നൽകിയതോടെ ഇരുവരും ഒളിവിൽ പോയി.

ബെല്ലാരി സ്വദേശിനിയായ ഫിർദോസ് ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയിലെ ജീവനക്കാരിയായിരുന്നു. കൗലബസാർ സ്വദേശിയായ അസീമുമായി ഇവർ പ്രണയത്തിലായെങ്കിലും ചൂഷണം കടുത്തതോടെ ഈ ബന്ധം ഒഴിവാക്കി. പിന്നീട് അസീമിന്റെ സുഹൃത്തായ സൊഹൈലുമായി പ്രണയത്തിലാകുകയും വിവാഹം തീരുമാനിക്കുകയും ആയിരുന്നു. വിവാഹവാർത്ത അറിഞ്ഞ അസീം ഫിർദോസിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഈ ഭീഷണി കടുത്തതോടെയാണ് ഫി‍ർദോസ്, സൊഹൈലിനെ വിഡിയോ കോൾ ചെയ്ത് വിവരം അറിയിക്കുകയും ആത്മഹത്യ ചെയ്യുകയാണെന്നും പറഞ്ഞത്. ലൈവ് വിഡിയോ റെക്കോർഡ് ചെയ്യുകയും ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article