പ്രധാനമന്ത്രി നരേന്ദ്രമോദി 2021 മുതല്‍ വിദേശയാത്രയ്ക്ക് ചെലവഴിച്ചത് 558 കോടി രൂപ

News Desk
1 Min Read

ന്യൂഡല്‍ഹി: 2021 മുതല്‍ 2026 ആഗസ്റ്റ് വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ 558.01 കോടി രൂപ ചെലവഴിച്ചതായി വിദേശകാര്യമന്ത്രാലയം. രാജ്യസഭയില്‍ ഡോ.വി.ശിവദാസന്റെ ചോദ്യങ്ങള്‍ക്ക് വിദേശ സഹമന്ത്രി പബിത്ര മാര്‍ഗരീറ്റ ആണ് ഇക്കാര്യം അറിയിച്ചത്. 2026-ല്‍ ഇതുവരെ 74.59 കോടി രൂപയാണ് പ്രധാനമന്ത്രിയുടെ വിദേശയാത്രക്കായി ഇതുവരെ ചെലവായത്. മലേഷ്യ, ഇസ്‌റാഈല്‍, നോര്‍വേ, ന്യൂസിലന്‍ഡ് എന്നിവയുള്‍പ്പെടെ 13 രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനങ്ങളാണ് ഈ വര്‍ഷം നടന്നത്.

2026-ലെ വിദേശ യാത്രകളില്‍ ഏറ്റവും ചെലവ് നോര്‍വേയിലേക്കുള്ള യാത്രയായിരുന്നു. ഇതിന് 17.47 കോടി ചെലവായി. ഇസ്‌റാഈല്‍ സന്ദര്‍ശനത്തിന് 11.92 കോടിയും സീഷെല്‍സിലേക്കുള്ള സന്ദര്‍ശനത്തിന് 8.22 കോടിയും ചെലവായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പണം വിദേശയാത്രകള്‍ക്ക് ചെലവഴിച്ചത് 2025ലാണ്. ആ വര്‍ഷം മാത്രം 187.83 കോടി ചെലവായി.

അതേസമയം പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളിലൂടെ ഇന്ത്യയുടെ നയതന്ത്ര ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും വ്യാപാര-നിക്ഷേപ അവസരങ്ങള്‍ വര്‍ധിപ്പിക്കാനും സാധിച്ചതായി വിദേശകാര്യസഹമന്ത്രി ചൂണ്ടിക്കാട്ടി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article