ഇന്റർനാഷണൽ ഡസ്ക്: ഇറാഖിലെ ടെഹ്‌റാൻ അനുകൂല സായുധ സംഘങ്ങളുടെ ആസ്ഥാനം ലക്ഷ്യമിട്ട് സഊദി – അമേരിക്കൻ സംയുക്ത ആക്രമണങ്ങളിൽ ഇറാൻ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. കൊല്ലപ്പെട്ട ഇറാനിയൻ റെവല്യൂഷണറി ഗാർഡ് അംഗങ്ങളുടെ ആദ്യ ഫോട്ടോകൾ ഇറാനിയൻ മാധ്യമങ്ങളും വാർത്താ ഏജൻസികളും പ്രസിദ്ധീകരിച്ചു.
ഇറാഖ് പ്രദേശത്ത് നിന്ന് ഡ്രോണുകൾ ഉപയോഗിച്ച് സഊദി സിവിലിയൻ സൗകര്യങ്ങൾ ലക്ഷ്യമിടുന്ന റെവല്യൂഷണറി ഗാർഡ് അംഗങ്ങളാണ് മരിച്ചതെന്ന് ഇറാനിയൻ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
ഇറാഖിലെ ഇറാൻ അനുകൂല അർധസൈനിക വിഭാഗങ്ങൾക്കെതിരെ അമേരിക്കയും സഊദി അറേബ്യയും ചേർന്ന് കഴിഞ്ഞ ദിവസം നടത്തിയ ആക്രമണങ്ങളിൽ 20-ലധികം സേനാംഗങ്ങൾ കൊല്ലപ്പെട്ടതായി ‘പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസ്’ (PMF) അറിയിച്ചു. ഈ ആക്രമണം തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഇറാഖ് സർക്കാർ പ്രതികരിച്ചു.
ഇറാഖി മിലിഷ്യകളുടെ ആസ്ഥാനം ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി പറയപ്പെടുന്ന ഇറാനിയൻ റെവല്യൂഷണറി ഗാർഡ് അംഗങ്ങളുടെ ശവപ്പെട്ടികൾ കാണിക്കുന്ന ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുഎസും സഊദിയും നടത്തിയ ആക്രമണങ്ങളിൽ ഇറാനിയൻ റെവല്യൂഷണറി ഗാർഡിലെ നാല് അംഗങ്ങൾ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
