അമരാവതി: സ്കൂളിൽ വച്ചുനടന്ന പരിപാടിയിൽ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും ഒരുമിച്ച് സെൽഫിയെടുക്കുകയും ചെയ്ത പെൺകുട്ടി മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ആത്മഹത്യ ചെയ്തു. രാമ്പച്ചോദാവരം മണ്ഡലത്തിലെ ഇർലപ്പള്ളി ഗ്രാമത്തിലാണ് നായിഡുവിനൊപ്പം പിടിഎ മീറ്റിങ്ങിൽ പങ്കെടുത്ത പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്.
പരിപാടിയിൽ പങ്കെടുക്കുമ്പോൾ മുഖ്യമന്ത്രി വിദ്യാർഥിനിയെ ഒപ്പം ഇരിക്കാൻ ക്ഷണിക്കുകയും സംസാരിക്കുകയും വിദ്യാർഥികൾക്കൊപ്പം ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. രാമ്പച്ചോദാവരം സർക്കാർ സ്കൂളിൽ വച്ചായിരുന്നു മുഖ്യമന്ത്രി കുട്ടികളുമായി സംവദിച്ചത്.
ഇർലപ്പള്ളി ഗ്രാമത്തിലെ മുത്തശ്ശിയുടെ വീട്ടിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്ഷിതാക്കളോടു ക്ഷമ ചോദിച്ചുകൊണ്ട് എഴുതിയ കത്തും കണ്ടെടുത്തിട്ടുണ്ട്. സ്വപ്നങ്ങൾ നേടിയെടുക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ജീവിതം വളരെ ബുദ്ധിമുട്ടിലാണെന്ന് കുറിപ്പിലുണ്ട്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
