ബംഗളൂരു: ബസിനുള്ളിൽവെച്ചു യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ ബസ് ഡ്രൈവർ കൈകാര്യം ചെയ്തു. ബംഗളൂരുവിലെ ഹെബ്ബാളിന് സമീപമാണ് സംഭവം നടന്നത്.
യാത്രക്കാരനയാ യുവാവ് അടുത്തിരുന്ന യുവതിയോട് മോശമായി പെരുമാക്കുകയായിരുന്നു. യുവതി കരഞ്ഞതോടെ മറ്റ് യാത്രക്കാർ ഇതുകണ്ട് ഇടപെടുകയായിരുന്നു.
തുടർന്ന് സഹയാത്രക്കാരും ബസ് ഡ്രൈവറും ഇയാളെ കൈകാര്യം ചെയ്യുകയായിരുന്നു. മോശമായി പെരുമാറിയ ഇയാളെ അടിക്കാനും യാത്രക്കാർ യുവതിയോട് ആവശ്യപ്പെട്ടു. മാന്യത ടെക്ക് പാർക്ക് ഭാഗത്തേക്ക് ഹെബ്ബാളിൽ നിന്ന് പുറപ്പെട്ട ബസിലായിരുന്നു സംഭവം. എന്നാൽ സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകിയില്ല.
അതേസമയം ദൃശ്യങ്ങൾ വ്യാപകമായി പുറത്തു വന്നതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ലൈംഗീക അതിക്രമം നടത്തിയ യുവാവിന്റെ ഷർട്ട് ഊരി മാറ്റിയായിരുന്നു മർദ്ദനം. വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു.
യാത്രക്കാരുടെ ബഹളത്തെ തുടർന്ന് റോഡ് സൈഡിൽ ബസ് നിർത്തിയിട്ട ശേഷം ഡോറുകൾ അടച്ചിട്ടായിരുന്നു ഡ്രൈവർ യുവാവിനെ ആക്രമിച്ചത്. യുവാവ് ബസിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ചതോടെയാണ് ബസ് നിർത്തിയത്തിനു പിന്നാലെ ഡ്രൈവർ ഡോർ ലോക്ക് ചെയ്തത്.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
