SKSSF മേഖലാതല അദാലത്ത് സംഘടിപ്പിച്ചു
എടക്കര: SKSSF സ്റ്റേറ്റ് കമ്മിറ്റി നടത്തുന്ന അദാലത്ത് എടക്കര മേഖലയിൽ ഇന്ന് ഉച്ചക്ക് 3. 30 മുതൽ രാത്രി 8. 30 വരെ മില്ലുംപടി നൂറുൽ ഇസ്‌ലാം മദ്‌റസയിൽ പ്രൗഢമായി നടന്നു.
എടക്കര മേഖലയിലെ 49 യൂണിറ്റുകളും 7 ക്ലസ്റ്ററുകളും മേഖലയും അദാലത്ത് പൂർത്തീകരിച്ചു.
അദാലത് എക്സിക്യൂട്ടീവ് ഓഫീസറായി
SKSSF സ്റ്റേറ്റ് ഉപാധ്യക്ഷൻ സയ്യിദ് മുബശ്ശിർ ജമലുല്ലൈലി തങ്ങളും സ്റ്റേറ്റ് ജില്ലാ നേതാക്കൾ അസിസ്റ്റന്റ് ഉദ്യോഗസ്ഥരായും മേഖലയിലെ അദാലത്തിന് നേതൃത്വം നൽകി.
SKSSF എടക്കര മേഖല പ്രസിഡന്റ് ശമീർ ഫൈസി തണ്ണിക്കടവ് സെന്റർ കോഡിനേറ്ററായും, മേഖലാ ജനറൽ സെക്രട്ടറി നിസാം വഴിക്കടവ് , വർക്കിംഗ് സെക്രട്ടറി നൗഷാദ് നാണി, ശിഹാബ് ഫൈസി, മഹ്ബൂബ് , സൽമാൻ മുണ്ട എന്നിവർ നേതൃത്വം നൽകി. മേഖലയിലെ മുതിർന്ന നേതാക്കൾ പാതാർ മുഹമ്മദ് ഫൈസി, സൈനുദ്ദീൻ ലത്വീഫി, ഫള്ലുദ്ദീൻ ഫൈസി, ഫള്ൽ അൻവരി എന്നിവർ അദാലത്ത് സെൻ്റർ സന്ദർഷിച്ചു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
