65 കാരിയെ കിണറ്റിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി; വയോധികൻ പിടിയിൽ

News Desk
1 Min Read

തൃശൂർ: ഗുരുവായൂരിൽ 65 കാരിയെ കിണറ്റിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. ചേലക്കര വില്ലടത്ത് വീട്ടിൽ സന്താനവല്ലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇവർക്കൊപ്പം താമസിച്ചിരുന്ന വയോധികനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂർ സ്വദേശി വാടകയ്ക്ക് എടുത്ത വീട്ടിലേക്ക് ഇന്നലെ രാത്രി സന്താനവല്ലിയെ കൊണ്ടുവരുകയായിരുന്നു.

ശാരീരികമായി ബന്ധപ്പെടുന്നതിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിന് പിന്നാലെ മരിച്ചെന്ന് കരുതി സന്താനവല്ലിയുടെ മൃതദേഹം എടുത്ത് കിണറ്റിൽ ഇടുകയായിരുന്നുവെന്നാണ് വിവരം.

മദ്യപാനത്തിനിടെ വയോധികൻ ഇക്കാര്യം പുറത്ത് പറഞ്ഞതോടെയാണ് പൊലീസിന് വിവരം ലഭിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സന്താനവല്ലിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article