ജനനായകൻ എത്തുന്നു; വിജയ് ചിത്രത്തിന് പ്രദർശനാനുമതി

News Desk
1 Min Read

ചെന്നൈ: വിജയ് ചിത്രം ജനനായകന് പ്രദർശനാനുമതി. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) സിനിമയ്ക്ക് ‘എ’ സർട്ടിഫിക്കറ്റോടെ പ്രദർശനാനുമതി നൽകി. ചിത്രം ഈ മാസം 24ന് തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.

വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെ ആരാധകർ കാത്തിരുന്ന ചിത്രമാണ് ‘ജന നായകൻ’. ജനുവരി ഒൻപത് പൊങ്കൽ റിലീസ് ആയാണ് ചിത്രം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, സെൻസർ ബോർഡ് അംഗത്തിൻ്റെ പരാതിയും തുടർന്നുള്ള നിയമപോരാട്ടവും സിനിമയുടെ റിലീസ് പ്രതിസന്ധിയിലാകുകയായിരുന്നു.

എച്ച്. വിനോദ് ആണ് ‘ജന നായകൻ’ സംവിധാനം ചെയ്തിരിക്കുന്നത്. ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് ‘ജന നായകൻ’ നിർമിച്ചിരിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article