കീവിൽ റഷ്യയുടെ മിസൈൽ-ഡ്രോൺ ആക്രമണം; ഖമനേയിയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ

News Desk
0 Min Read

കീവ്: യുക്രൈൻ തലസ്ഥാനമായ കീവിൽ അതിശക്തമായ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി റഷ്യ. ആക്രമണത്തിൽ 11 പേർകൊല്ലപ്പെട്ടു. കുട്ടികളടക്കം 54 പേർക്ക് പരിക്കേറ്റു. നഗരത്തിലെ 30 കേന്ദ്രങ്ങളിൽ മിസൈൽ പതിച്ചതായാണ് റിപ്പോർട്ടുകൾ.

രാജ്യത്തിന്റെ മുൻ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് ഇറാന്‍. ജെറുസലേം മോചിപ്പിക്കുന്നതിലൂടെയാണ് ഖമനേയിയുടെ രക്തത്തിന് പകരം ചോദിക്കുകയെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് പറഞ്ഞു. യുദ്ധത്തിൽ യുഎസ് പരാജയപ്പെട്ടതിന് തെളിവാണ് യുഎസ് ഒപ്പിട്ട ധാരണയെന്ന് പറഞ്ഞ ഗാലിബാഫ്, ആണവ കേന്ദ്രങ്ങളില്‍ പരിശോധന നടത്താൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article