തിരുവനന്തപുരം: 72ാം ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്ന്. 2024ല്‍ സെന്‍സര്‍ ചെയ്‌ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്. 11 അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം പൂർത്തിയാക്കി. ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്‌സ്, കിഷ്‌കിന്ധാ കാന്ധം എന്നിവയാണ് ഇക്കുറി ജൂറിയില്‍ എത്തിയിരിക്കുന്ന പ്രധാന മലയാള ചിത്രങ്ങൾ.
അവാര്‍ഡ് നിര്‍ണയ ജൂറി ചെയര്‍മാനായി സംവിധായകന്‍ ജയരാജും സംഘത്തിലുണ്ട്. 2012യിലെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗമായി ജയരാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്. മുന്‍പ് കേരളത്തില്‍ നിന്നും അടൂര്‍ ഗോപാലകൃഷ്ണന്‍, ഷാജി എന്‍. കരുണ്‍, പ്രിയദര്‍ശന്‍ എന്നിവര്‍ സെന്‍ട്രല്‍ പാനല്‍ ജൂറി ചെയര്‍മാന്‍മാരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്ന് കൂടുതല്‍ ചിത്രങ്ങള്‍ക്ക് അവാര്‍ഡ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഏവരും.
2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മല്‍ ബോയിസ് ആണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ‘ഭ്രമയുഗം’ എന്ന സിനിമയിലെ അഭിനയത്തിനു മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരവും ‘ഫെമിനിച്ചി ഫാത്തിമ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷംല ഹംസ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘മഞ്ഞുമ്മല്‍ ബോയിസ്’ സംവിധായകൻ ചിദംബരം ആണ് മികച്ച സംവിധായകൻ.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
