സഊദിയിൽ വൻ മയക്കുമരുന്ന് വേട്ട; പ്രവാസി യുവതി ഉൾപ്പെടെ 22 പേർ അറസ്റ്റിൽ

News Desk
0 Min Read

റിയാദ്∙ സൗദി തലസ്ഥാനമായ റിയാദിൽ വൻ മയക്കുമരുന്ന് കടത്ത്-വിതരണ സംഘത്തെ ആഭ്യന്തര മന്ത്രാലയം പിടികൂടി. പ്രവാസി യുവതി ഉൾപ്പെടെ 22 പേരാണ് അറസ്റ്റിലായത്. പിടിയിലായവരിൽ 19 പേരും സൗദി സ്വദേശികളാണ്. ഇതിൽ ഒരാൾ മുൻസിപ്പൽ-ഗ്രാമകാര്യ-ഭവന മന്ത്രാലയത്തിലെ ജീവനക്കാരനാണ്.

ബാക്കി മൂന്ന് പ്രതികളിൽ ഒരാൾ മൊറോക്കൻ സ്വദേശിനിയായ യുവതിയും, മറ്റൊരാൾ യെമൻ പ്രവാസിയും, മൂന്നാമൻ നിയമവിരുദ്ധമായി രാജ്യത്ത് അതിക്രമിച്ചു കടന്ന ഇത്യോപ്യൻ പൗരനുമാണ്. അറസ്റ്റിലായ പ്രതികൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കി തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article