അബുദാബി: നിയമം ലംഘിച്ച യുഎഇയിലെ വിദേശ ബാങ്ക് ശാഖയ്ക്കു സെൻട്രൽ ബാങ്ക് 2 കോടി ദിർഹം പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനും തീവ്രവാദ ധനസഹായത്തിന് എതിരെയുള്ള പോരാട്ടത്തിലും സാമ്പത്തിക ഉപരോധ ചട്ടക്കൂടുകൾ നടപ്പാക്കുന്നതിലും ശാഖ വലിയ തോതിലുള്ള വീഴ്ചകൾ വരുത്തി. നിയമലംഘനം ആവർത്തിച്ചതായി പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണു നടപടി.
ബാങ്കിന്റെ ഹെഡ് ഓഫ് കംപ്ലെയ്ന്റ്സ് ആൻഡ് മണി ലോണ്ടറിങ് റിപ്പോർട്ടിങ് ഓഫിസർക്ക് 3 ലക്ഷം ദിർഹം പിഴ ചുമത്തി. ചുമതലകളും ഉത്തരവാദിത്തങ്ങളും നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിനാലാണിത്. ബാങ്കിങ് മേഖലയുടെ സുതാര്യതയും സമഗ്രതയും ഉറപ്പാക്കുന്നതിനും യുഎഇ സാമ്പത്തിക വ്യവസ്ഥയുടെ സുരക്ഷ നിലനിർത്തുന്നതിനും എല്ലാ ബാങ്കുകളും ജീവനക്കാരും സെൻട്രൽ ബാങ്ക് നിശ്ചയിച്ചിട്ടുള്ള നിയമങ്ങളും മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.
…..
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
