മലദ്വാരത്തിൽ ഒളിപ്പിച്ചത് 65.69 ലക്ഷം രൂപയുടെ സ്വർണം; ജിദ്ദയിൽ നിന്നെത്തിയ 24 കാരൻ പ്രവാസി അറസ്റ്റിൽ

malayalampress
1 Min Read
  • സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചത് പേസ്റ്റ് രൂപത്തിലാക്കി

അഹമ്മദാബാദ്: 65.69 ലക്ഷം രൂപയുടെ സ്വർണം പേസ്റ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച വിമാന യാത്രികൻ ഗുജറാത്തിൽ പിടിയിലായി. ജിദ്ദയിൽ നിന്ന് വന്ന ഗോദ്ര നിവാസിയായ സർഫറാസ് (24) എന്ന യുവാവാണ് മലദ്വാരത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ചത്.

അഹമ്മദാബാദ് വിമാനത്താവളത്തിൽ ഞായറാഴ്ചയാണ് സംഭവം. കസ്റ്റംസ് എയർ ഇന്റലിജൻസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെടുത്തത്. 65.69 ലക്ഷം രൂപ മൂല്യമുള്ള 467.09 ഗ്രാം സ്വർണമാണ് യുവാവിൽനിന്നും പിടിച്ചെടുത്തത്.

കണ്ടെടുത്ത സ്വർണ മിശ്രിതം പിന്നീട് സ്വർണക്കട്ടിയാക്കി മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചു. പ്രതിയെ കസ്റ്റംസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article