ദമാം: കിഴക്കൻ സഊദിയിലെ വാണിജ്യ സിരാ കേന്ദ്രമായ ദമാമിൽ വൻ തീപിടിത്തം. നഗരത്തിന്റെ ഹൃദയഭാഗത്തെ ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായ യുസുഫ് ബിൻ അഹമ്മദ് കാനൂ ഗ്രൂപ്പിന്റെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. മലയാളികളടക്കമുള്ള നിരവധി വ്യവസായികളുടെ പ്രധാന ഓഫീസുകൾ ഈ സമുച്ചയത്തിൽ പ്രവർത്തിക്കുന്നുണ്ട്.
പൊലീസും അഗ്നിശമന വിഭാഗവും ഉടൻ സ്ഥലത്തെത്തി തീയണക്കാനുള്ള തീവ്ര ശ്രമങ്ങൾ നടത്തി വരുന്നുണ്ട്. കാനൂ ഗ്രൂപ്പിന്റെ അനുബന്ധ ഓഫീസുകളും ഉൾപ്പെടുന്ന സമുച്ചയത്തിലാണ് തീപ്പിടുത്തം ഉണ്ടായത്.
മുപ്പതോളം നിലകളുള്ള കാനൂ സമുച്ചയത്തിന്റെ മുകളിലെ നിലയിൽ നിന്നാണ് തീ പടർന്നു തുടങ്ങിയതെന്ന് പുറത്ത് വന്ന വീഡിയോയിൽ വ്യക്തമാകുന്നുണ്ട്. തീപ്പിടുത്തം ഉണ്ടായതിനുല്ല കാരണങ്ങൾ ഇതുവരെ വ്യക്തമല്ല. ഷോർട് സർക്ക്യുട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീഡിയോ കാണാം 👇.
@aro_1992
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
