നിയന്ത്രണം വിട്ട് കാർ ഡിവൈഡറിലിടിച്ചു, 2 മരണം‌, ചിതറിത്തെറിച്ച് മൃതദേഹങ്ങൾ

News Desk
1 Min Read

മുംബൈ: വഡോദര– മുംബൈ ഹൈവേയിൽ ബഡ്‌ലാപൂരിന് സമീപം കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു കയറി 2 മരണം. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കാർ യാത്രികരായ ബഡ്‌ലാപൂർ സ്വദേശികളായ യോഗേഷ് ധിഗെ, റൈക്കെബ ജകപ് എന്നിവരാണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മൂന്നാമൻ ആനന്ദ് ഗുരുതര പരുക്കുകളോടെ താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

വാഹനത്തിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മണിക്കൂറിൽ ഏകദേശം 250 കിലോമീറ്റർ വേഗത്തിലാണ് വാഹനമോടിച്ചിരുന്നതെന്നാണ് നിഗമനം. കാർ ടിറ്റ്വാലയിൽ നിന്ന് ബഡ്‌ലാപൂരിലേക്കു പോകുകയായിരുന്നു.

‘‘അമിത വേഗത്തിലെത്തിയ കാർ ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വാഹനം പൂർണമായും തകർന്നു. കാറിന്റെ ഭാഗങ്ങൾ പലയിടത്തേക്കും തെറിച്ചു. മൃതദേഹങ്ങൾ‍‌ പോലും തെറിച്ചു പോയിരുന്നു’’– ദൃക്സാക്ഷികൾ പറഞ്ഞു. മൂവരും ഒരു പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article