മുംബൈ: നഗരത്തിലെ ചുനാഭട്ടിയില്‍ 17 നിലകളുള്ള പാര്‍പിട സമുച്ചയത്തിന്റെ ടെറസില്‍നിന്ന് കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണ് 55-കാരന്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ചുനാഭട്ടി ഖുറേഷി നഗറിലെ ‘ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലാണ്’ സംഭവം.
അബ്ദുള്‍ വഹാബാണ് മരിച്ചത്. കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ നിലയിലുള്ള കൈവരിയുടെ പ്ലാസ്റ്ററിങ്ങിന്റെ വലിയൊരു ഭാഗം പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. ഈ സമയം കെട്ടിടത്തിന് സമീപത്തുകൂടി നടന്നുപോവുകയായിരുന്ന അബ്ദുള്‍ വഹാബിന്റെ തലയിലേക്കാണ് കോണ്‍ക്രീറ്റ് കഷ്ണം വീണത്.
ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ സമീപവാസികള്‍ ചേര്‍ന്ന് സ്വകാര്യ വാഹനത്തില്‍ സിയോണിലെ കോര്‍പ്പറേഷന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടാവസ്ഥയില്‍ കെട്ടിടത്തില്‍ തൂങ്ങിക്കിടന്നിരുന്ന ബാക്കി കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ ഫയര്‍ഫോഴ്‌സ് എത്തി നീക്കം ചെയ്തു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
