ഗോളടിച്ച് പോർച്ചുഗൽ, ആദ്യ പകുതി തീരുംമുൻപേ ഞെട്ടിച്ച് കോംഗോയുടെ സമനില ഗോൾ; ക്രിസ്റ്റ്യാനോയ്ക്ക് അപൂർവ നേട്ടം

News Desk
2 Min Read

ഹൂസ്റ്റൻ: ഫിഫ ലോകകപ്പിൽ പോർച്ചുഗൽ കോംഗോയെ നേരിടുന്നു. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനില പാലിക്കുകയാണ്. ആറാം മിനിറ്റിൽ ജോവ നെവസിലൂടെ പോർച്ചുഗൽ മുന്നിലെത്തിയപ്പോൾ ആദ്യ പകുതിയുടെ അധിക സമയത്ത് യോനെ വിസ്സയുടെ വകയായിരുന്നു കോംഗോയുടെ മറുപടി. .

മത്സരത്തിന്റെ തുടക്കം മുതൽ ഗ്രൗണ്ടിൽ പോർച്ചുഗൽ മുന്നേറ്റ നിരയുടെ ആധിപത്യമായിരുന്നു. ഏതാനും അവസരങ്ങളിൽ കോംഗോയുടെ പ്രത്യാക്രമണം ഒതുങ്ങി. ആറാം മിനിറ്റിൽ പോർച്ചുഗല്‍ ആദ്യ ലീഡെടുത്തു. ഇടതു വിങ്ങിൽനിന്ന് പെദ്രോ നെറ്റോയുടെ ക്രോസിൽ തല വച്ച് കൃത്യമായി വലയിലെത്തിച്ചത് ജോവാ നെവസ്. തകർപ്പൻ ഹെഡറിലൂടെ പോർച്ചുഗൽ മുന്നിൽ. 11–ാം മിനിറ്റിൽ കോംഗോയുടെ പ്രത്യാക്രമണം പോർച്ചുഗലിനെ വിറപ്പിച്ചെങ്കിലും രക്ഷപെട്ടു. യോന വിസ്സയുടെ ഗോളിനായുള്ള ശ്രമം ലക്ഷ്യം കാണുന്നില്ല. ഇടം കാൽ ഷോട്ട് പോർച്ചുഗൽ പോസ്റ്റിന് സമീപത്തുകൂടെ പുറത്തേക്കു പോയി. 18–ാം മിനിറ്റിൽ പന്തുമായി കോംഗോ ബോക്സിലേക്ക് കുതിച്ച നുനോ മെന്‍ഡിസിന്റെ ഷോട്ട് കോംഗോ ഗോൾ കീപ്പർ തട്ടിയകറ്റി. ഡിഫ്ലക്ഷനിൽ പന്തു ലഭിച്ച ബ്രൂറോ ഫെർണാണ്ടസ് ഷോട്ടെടുത്തെങ്കിലും കോംഗോ പോസ്റ്റിന് ഭീഷണിയായില്ല.

32–ാം മിനിറ്റിൽ പോർച്ചുഗലിന്റെ ഫോർവേഡ് പെദ്രോ നെറ്റോയെ ഫൗൾ ചെയ്തു വീഴ്ത്തിയതിന് കോംഗോ ക്യാപ്റ്റൻ ചാന്‍സൽ എംബെംബ യെല്ലോ കാർഡ് കണ്ടു. 33–ാം മിനിറ്റില്‍ കോംഗോ താരം എഡോ കയെംബെയുടെ ഷോട്ട് പോർച്ചുഗൽ ഗോൾ കീപ്പർ ഡിയേഗോ കോസ്റ്റ പിടിച്ചെടുത്തു. മത്സരത്തിന്റെ 37 മിനിറ്റുകൾ പിന്നിടുമ്പോൾ പോർച്ചുഗലിനും കോംഗോയ്ക്കും ഓൺ ടാർഗറ്റ് ഷോട്ടുകൾ ഒരെണ്ണം വീതമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഗ്രൗണ്ടിൽ പോർച്ചുഗലിന്റെ മുന്നേറ്റം പ്രകടമായിരുന്നു. കോംഗോയുടെ പെനാൽറ്റി ഏരിയയിൽ നിരന്തരം പന്തെത്തിക്കാൻ പോർച്ചുഗൽ ഫോർവേഡുകൾക്കു സാധിച്ചു. രണ്ടാം പകുതിക്ക് നാലു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്.

കോംഗോ താരം ആർതര്‍ മസുവാക പെനാൽറ്റി ഏരിയയ്ക്കു പുറത്തുനിന്ന് കോംഗോയ്ക്ക് സമനില ഗോൾ പിടിക്കാനുള്ള അവസരം ഒരുക്കി നൽകിയിരുന്നു. എന്നാൽ സാമുവൽ മൊതുസ്സാമിയുടെ ഷോട്ട് ഗതിമാറി കോർണറിൽ കലാശിച്ചു. എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുൻപേ കോംഗോ സമനില പിടിച്ചു. ആര്‍തർ മസുവാക്കയുടെ കോർണറിൽ യോനെ വിസ്സയുടെ ഹെഡർ ക‍ൃത്യമായി വലയിലെത്തി. സ്കോർ 1–1

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article