ഇറാൻ ആക്രമണത്തിന് പിന്തുണ; 12 പേർക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി

News Desk
1 Min Read

മനാമ: ബഹ്‌റൈനെതിരെയുള്ള ഇറാന്റെ ആക്രമണങ്ങളുമായി ബന്ധപ്പെട്ട 11 കേസുകളിൽ ഹൈ ക്രിമിനൽ കോടതി തിങ്കളാഴ്ച വിധി പ്രസ്താവിച്ചു. വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 12 പ്രതികൾക്കാണ് കോടതി പത്ത് വർഷം വീതം തടവ് ശിക്ഷ വിധിച്ചത്.

ഇറാൻ നടത്തിയ ആക്രമണങ്ങളെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, വിലക്കപ്പെട്ട വിവരങ്ങൾ ശേഖരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക, നിയന്ത്രിത മേഖലകളിൽ അതിക്രമിച്ച് കയറി ചിത്രങ്ങൾ പകർത്തുക, സമൂഹമാധ്യമത്തിലൂടെ വ്യാജവിവരങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. തടവ് ശിക്ഷയ്ക്ക് പുറമെ പ്രതികളിൽ ചിലർക്ക് 2,000 ബഹ്‌റൈനി ദിനാർ വീതം പിഴ ചുമത്താനും, ഇവരിൽ നിന്ന് പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article