തൃശൂരില്‍ ഷിഗെല്ലാ മരണം; സ്ഥിരീകരണം പോസ്റ്റ്‌മോര്‍ട്ടത്തില്‍

News Desk
0 Min Read

തൃശൂർ: ജില്ലയിൽ ഷിഗെല്ല ബാധിച്ച് ​ഒരാൾ മരിച്ചു. മാപ്രാണം സ്വദേശിയായ 43 കാരനാണ് മരിച്ചത്. വയറുവേദനയെ തുടർന്ന് കൊടകര ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആളാണ് മരിച്ചത്. പതിമൂന്നാം തീയതി ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗി വൈകുന്നേരം അഞ്ചുമണിയോടെ മരിക്കുകയായിരുന്നു.

പോസ്റ്റ്മോർട്ടത്തിലാണ് ഷിഗെല്ല കണ്ടെത്തിയത്. ഉറവിടം കണ്ടെത്താൻ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തും. കൊടകര വട്ടേക്കാട് വാടകയ്ക്കാണ് ഇയാൾ താമസിച്ചിരുന്നത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article