ചുരത്തിൽ മരം വീണ് ആംബുലൻസ് തടസപ്പെട്ടു; അട്ടപ്പാടിയിൽ ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ചു

News Desk
0 Min Read

പാലക്കാട്: അട്ടപ്പാടിയിൽ ചികിത്സ വൈകി ആദിവാസി യുവാവ് മരിച്ചു. അട്ടപ്പാടി ചുരത്തിൽ മരം വീണ് ആംബുലൻസ് തടസപ്പെട്ടതാണ് യുവാവിന് ചികിത്സ വൈകാനിടയാക്കിയത്. വെള്ളമാരി ഉന്നതിയിലെ സജീവ് കുമാർ ആണ് മരിച്ചത്.

പനിയും, ശ്വാസം മുട്ടലുമായി ഗുരുതരാവസ്ഥയിലായിരുന്ന യുവാവിനെ വെൻ്റിലേറ്റർ സൗകര്യമുള്ള ആംബുലൻസിൽ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനിടയിലാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് ചുരത്തിൽ മരം വീണ് ഗതാഗത തടസമുണ്ടായത്.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article