വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കര യൂണിറ്റിന് പുതിയ നേതൃത്വം

News Desk
1 Min Read

എടക്കര: വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കര യൂണിറ്റ് കമ്മിറ്റി ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. യോഗം ജില്ല വൈസ് പ്രസിഡണ്ട് വിനോദ് പി മേനോൻ ഉദ്ഘാടനം.യൂണിറ്റ് പ്രസിഡണ്ട് കെ മുഹമ്മദ് റഫീഖ് അദ്ധ്യക്ഷത വഹിച്ചു.

കൊണ്ടോട്ടി എം എൽ എ ടി പി അഷ്‌റഫലിയെ യൂണിറ്റ് കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് മുഹമ്മദ് റഫീഖ് ,ജനറൽ സെക്രട്ടറി ടി ടി നാസർ എന്നിവർ ആദരിച്ചു.+2,എസ് എസ് എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. യൂണിറ്റംഗമായ സമീറയുടെ മകൻ ദിൽഷാദിൻറെ ചികിത്സയ്ക്കായി യൂണിറ്റിൽ നിന്ന് സ്വരൂപിച്ച രണ്ട് ലക്ഷത്തി പതിനയ്യായിരത്തി ഒരുനൂറു രൂപ കൈമാറി.ജില്ല കമ്മിറ്റിയുടെ പുതിയ പദ്ധതിയായ വൈബ്സ് പദ്ധതിയെ കുറിച്ച് ജില്ല സെക്രട്ടറി ഹക്കീം ചങ്കരത്ത് ക്ലാസെടുത്തു.

തിരഞ്ഞെടുപ്പു നടപടികൾ മണ്ഡലം പ്രസിഡണ്ട് കെ സഫറുള്ള നിയന്ത്രിച്ചു.പി മധു,ബിജു നവീൻ,സജി തോമസ്, നൗഫൽ റൊസൈസ്,യൂത്ത് വിഗ് പ്രസിഡണ്ട് എം ബാസിത്ത്.വനിത വിംഗ് പ്രസിഡണ്ട് സൈദ ബീഗം തുടങ്ങിയവർ സംസാരിച്ചു.

ഭാരവാഹികൾ
ബാബു സികെ (പ്രസിഡണ്ട്)
ടി ടി നാസർ (ജന.സെക്രട്ടറി)
നാസർ ഇ കെ സി (ട്രഷറർ)

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article