തിരുവനന്തപുരം: വാടകയ്ക്ക് ഹെലികോപ്ടര്‍ സേവനം ലഭ്യമാക്കുന്നത് തുടരണമെന്ന ആവശ്യവുമായി ഡിജിപി. നിലവിലുള്ള ഹെലികോപ്ടറിന്‍റെ കരാര്‍ കാലാവധി ഓഗസ്റ്റിൽ അവസാനിക്കാനിരിക്കെയാണ് ഡിജിപി റവാഡ ചന്ദ്രശേഖർ സര്‍ക്കാരിന് കത്ത് നല്‍കിയത്.
സര്‍ക്കാരിൻ്റെയും പൊലീസിൻ്റെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഹെലികോപ്ടര്‍ അനിവാര്യമാണെന്ന് കത്തില്‍ പറയുന്നു. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇതിൽ എന്ത് തീരുമാനമെടുക്കും എന്നതിൽ രാഷ്ട്രീയ ആകാംഷ തുടരുകയാണ്.
പിണറായി വിജയൻ സർക്കാരിൻ്റെ കാലത്ത് ഹെലികോപ്ടർ വാടകയ്ക്കെടുത്തതിൽ വലിയ രാഷ്ട്രീയ വിമർശനമായിരുന്നു യുഡിഎഫ് ഉയർത്തിയത്. ഇത് അനാശ്യ ധൂർത്തെന്നായിരുന്നു യുഡിഎഫ് ആരോപണം. സംസ്ഥാനത്തെ അവയവദാനത്തിനും പ്രളയകാലത്തെ പ്രവർത്തനങ്ങൾക്കും ഉൾപ്പെടെ ഹെലികോപ്ടറിൻ്റെ പ്രയോജനം ഉപയോഗപ്പെടുത്തിയിരുന്നു.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
