സഊദിപ്രവാസികളേ….. കടുത്ത ചൂട് വരുന്നു, കടുത്ത വേനൽ, ചൂട് ഉയരും, മഴ കുറയും

malayalampress
1 Min Read

റിയാദ്: സഊദി അറേബ്യയിൽ അന്തരീക്ഷ താപം ഗണ്യമായി ഉയർന്നേക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഭിക്കേണ്ട മഴയുടെ അളവിൽ കുറവുണ്ടാകാനാണ് സാധ്യതയെന്നും വേനൽക്കാല കാലാവസ്ഥാ പ്രവചനം വ്യക്തമാക്കുന്നു. ഈ മാസം രാജ്യത്ത് സാധാരണ രീതിയിലുള്ള മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ജൂലൈ മാസത്തോടെ ജിസാൻ, ബാഹ, മക്ക, നജ്റാൻ, കിഴക്കൻ പ്രവിശ്യകൾ, അസീറിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ സാധാരണയേക്കാൾ കുറഞ്ഞ മഴയായിരിക്കും ലഭിക്കുക.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ മഴ സാധാരണ നിലയിൽ ലഭിക്കാൻ സാധ്യതയുണ്ട്. താപനിലയിലെ വർദ്ധനവാണ് രാജ്യം നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി. ഈ മാസം ജിസാൻ, ബാഹ, മദീന, റി യാദ്, ഖസീം, ഹാഇൽ, തബൂ ക്ക്, മക്ക, അസീർ എന്നിവിടങ്ങളിൽ താപനില സാധാരണയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് ഉയരാൻ സാധ്യതയുണ്ട്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും ചൂടിന് ശമനമുണ്ടാകില്ല.

ഈ മാസങ്ങളിൽ ജിസാൻ, ബാഹ, മക്ക, അസീറിന്റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ചൂട് സാധാരണ യേക്കാൾ 1.6 ഡിഗ്രി സെൽഷ്യസ് അന്തരീക്ഷ താപം വർദ്ധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. വേനൽക്കാലത്തെ കടുത്ത കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിടാൻ വിവിധ മുൻകരുതൽ പ്രവർത്തനങ്ങൾക്ക് സജ്ജമാകണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓർമ്മിപ്പിച്ചു.

വാർത്താ വിഷയങ്ങൾക്ക്: gulfupdates.malayalam@gmail.com

പരസ്യ അന്വേഷണങ്ങൾക്ക്: https://wa.me/malayalampress online

വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article