ഇന്ത്യ-സഊദി ആകാശ യാത്ര കൂടുതൽ സുഗമമാകും, എയർ ഇന്ത്യയും റിയാദ് എയറും കൈകോർക്കുന്നു; കോഡ്ഷെയർ കരാർ ഒപ്പുവെച്ചു

malayalampress
1 Min Read

റിയാദ് എയറുമായുള്ള സഖ്യം, ഇന്ത്യൻ യാത്രക്കാർക്ക് റിയാദ് വഴി യൂറോപ്പിലേക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്കും പോകാൻ മികച്ചൊരു ട്രാൻസിറ്റ് പാതയൊരുങ്ങും

റിയാദ്: ഇന്ത്യ-സഊദി ആകാശ യാത്ര കൂടുതൽ സുഗമമാകുന്നു. ഇതിന്റെ ഭാഗമായി എയർ ഇന്ത്യയും സഊദിയുടെ പുതിയ ദേശീയ എയർലൈൻ റിയാദ് എയറും സുപ്രധാന കോഡ് ഷെയർ, ഇന്റർലൈൻ പങ്കാളിത്ത കരാർ ഒപ്പുവെച്ചു. റിയാദ് എയർ ഔദ്യോഗികമായി സർവീസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഒപ്പുവെച്ച ധാരണാപത്രം വഴി യാത്രക്കാർക്ക് ഇരു എയർലൈനുകളുടെയും സർവീസുകൾ ഉപയോഗിച്ച് ഒറ്റ ടിക്കറ്റിൽ വീണ്ടും ചെക്ക് ഇൻ ചെയ്യാതെയും തടസ്സങ്ങളില്ലാതെയും യാത്ര ചെയ്യാൻ കഴിയും.

വാർത്താ വിഷയങ്ങൾക്ക്: gulfupdates.malayalam@gmail.com

പരസ്യ അന്വേഷണങ്ങൾക്ക്: https://wa.me/malayalampress online

വാർത്താ ഗ്രൂപ്പിൽ ചേരാൻ: https://chat.whatsapp.com

എയർ ഇന്ത്യയുടെ പ്രധാന ഹ ബ്ബുകളായ ഡൽഹിയും മുംബൈയും റിയാദ് എയറിന്റെ കേന്ദ്രമായ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിച്ചായിരിക്കും ആദ്യഘട്ടത്തിൽ സർവീസുകൾ ഏകോപിപ്പിക്കുക. ഇരു എയർ ലൈനുകളിലെയും ഫ്രീക്വൻ്റ് യാത്രക്കാർക്ക് പോയിൻ്റുകൾ നേടാനും അവ ഉപയോഗപ്പെടു ത്തി ലോയൽറ്റി ആനുകൂല്യങ്ങൾ നേടാനും കഴിയും. ഇതിനുപുറമെ കാർഗോ സർവീസ്, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയിലും ഇരു കമ്പനികളും സഹകരിക്കും.

സിവിൽ ഏവിയേഷൻ അധികൃതരുടെ അന്തിമ അനുമതി ലഭിക്കുന്നതോടെ പൂർണ്ണതോതിൽ പ്രാബല്യത്തിൽ വരുന്ന കരാർ ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്കും തീർഥാടകർക്കും വലിയ അനുഗ്രഹമാകും. ഇന്ത്യ-സഊദി യാത്രാക്ലേശ ത്തിന് വലിയ പരിഹാരം കണ്ടെത്താനും ഇതിനു കഴിയും. ലണ്ടൻ ഹീത്രൂവിലേക്ക് പ്രഥമ സർവീസ് പ്രഖ്യാപിച്ച റിയാദ് എയറുമായുള്ള സഖ്യം, ഇന്ത്യൻ യാത്രക്കാർക്ക് റിയാദ് വഴി യൂറോപ്പിലേക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലേക്കും പോകാൻ മികച്ചൊരു ട്രാൻസിറ്റ് പാതയൊരുങ്ങും. ഇത് നിലവിൽ ഈ റൂട്ടുകളിൽ ആധിപത്യം പുലർത്തുന്ന മറ്റ് ഗൾഫ് എയർലൈനുകൾക്ക് കടുത്ത മത്സരം സൃഷ്ടിക്കുന്നത് നിരക്കിളവിലേക്ക് നയിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article