റിയാദ്: സഊദിയില്‍ മാസപ്പിറവി ദൃശ്യമായി. ഹോത്ത സുദൈര്‍, തുമൈര്‍ എന്നിവടങ്ങളിലാണ് മാസപ്പിറവി ദർശനത്തിനായി ബന്ധപ്പെട്ടവർ നിലയുറപ്പിച്ചിരുന്നു. മാസപ്പിറവി ദൃശ്യമായത് പ്രകാരം സഊദിയില്‍ അറഫ ദിനം മെയ് 26 ന് ചൊവ്വാഴ്ചയും ബലിപെരുന്നാൾ ബുധനാഴ്ചയുമായിരിക്കും. ഇതോടെ ഹജ്ജിനുള്ള അവസാന ഘട്ട ഒരുക്കങ്ങളിലേക്ക് തീര്‍ത്ഥാടകരും അധികൃതരും കടന്നു. ഹജ്ജ് ചടങ്ങുകള്‍ക്ക് മെയ് 25 (ദുല്‍ഹിജ്ജ 8) നാണു തുടക്കം കുറിക്കുക. ദുല്‍ഹജ്ജ് ഏഴിന് വൈകീട്ടോടെ തന്നെ
ഹാജിമാര്‍ മക്കയില്‍ നിന്നും നീങ്ങി തുടങ്ങും മെയ് 30 (ദുല്‍ഹജ്ജ് 13ന്) ചടങ്ങുകള്‍ അവസാനിക്കും. ദുല്‍ഹജ്ജ് മാസപ്പിറവി ദര്‍ശിക്കാനും വിവരം നല്‍കാനും രാജ്യത്തെ മുഴുവന്‍ ആളുകളോടും സഊദി സുപ്രീം കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. സഊദി സുപ്രീം കോർട്ട് ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം നടത്തും.
എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ
Join Our WhatsApp Group
