ഇനി ദളപതി; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും

News Desk
0 Min Read

ചെന്നൈ: നടൻ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും. ഇതിനുള്ള തിരക്കിട്ട ചർച്ചകളാണ് പട്ടിനമ്പാക്കത്ത് നടക്കുന്നത്. 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടിയ വിജയ്, ഒരു രാത്രി നീണ്ട ചർച്ചകൾക്കൊടുവിലാണ് മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഏകദേശ ധാരണയിലെത്തിയിരിക്കുന്നത്.

കേവല ഭൂരിപക്ഷത്തിന് 10 സീറ്റുകളുടെ കുറവുള്ളതിനാൽ സഖ്യകക്ഷികളുമായി വിജയ് ചർച്ച നടത്തി കൊണ്ടിരിക്കുകയാണ്. തമിഴ്‌നാടിൻ്റെ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ട് ടിവികെയോടൊപ്പം ചേരാനുള്ള തീരുമാനമാണ് കോൺഗ്രസ് എടുത്തിരിക്കുന്നതെന്ന് കോൺഗ്രസ് എംപി ശശികാന്ത് സെന്തിൽ പറഞ്ഞു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ടിവികെയെ പിന്തുണയ്ക്കുന്നതിനെ അനുകൂലിച്ചിരുന്നു.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!