സോറി, ഫ്‌ളാറ്റ് മാറിപ്പോയി; മദ്യലഹരിയില്‍ വീട് മാറി കയറി അതിഥി തൊഴിലാളി, പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു

malayalampress
1 Min Read

ഇടുക്കി: കട്ടപ്പനയില്‍ അതിഥി തൊഴിലാളി പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി. തന്റെ വീട് ആണെന്ന് ഓര്‍ത്താണ് വീട്ടില്‍ കയറിയതെന്നാണ് അതിഥി തൊഴിലാളി നല്‍കിയ വിശദീകരണം. ഇയാള്‍ മുറിക്കുള്ളില്‍ കയറിയതോടെ മുറിയുടെ വാതില്‍ ലോക്കാകുയായിരുന്നു.

ഉടനെ പരിഭ്രാന്തരായ വീട്ടുകാര്‍ പൊലീസിനെ അറിയിച്ചു. പൊലീസെത്തി അതിഥി തൊഴിലാളിയെ കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചു. 5പൊലീസ് വീടെവിടെ എന്ന് ചോദിച്ചപ്പോള്‍ ഇതിന് അടുത്താണെന്ന് പറഞ്ഞ് അതിഥി തൊഴിലാളി ചൂണ്ടിക്കാണിക്കുന്നത് വീഡിയോയില്‍ കാണാം. 12 വര്‍ഷമായി കേരളത്തില്‍ ജീവിക്കുന്നയാളാണ് ഇയാള്‍. അതിഥി തൊഴിലാളി മദ്യലഹരിയിലായിരുന്നു.

പാമ്പിനെ പോക്കറ്റിലിട്ട് അതിഥി തൊഴിലാളി ചായ കുടിക്കാനെത്തി; ഒടുവിൽ കടി കിട്ടി, നാട്ടുകാർ ആശുപത്രിയിലെത്തിച്ചു

മലപ്പുറം: പാമ്പിനെ പോക്കറ്റിലിട്ട് അതിഥി തൊഴിലാളിയുടെ അഭ്യാസം. ചായ കുടിക്കാനായി ഒതായി അങ്ങാടിയിലെത്തിയ അതിഥി തൊഴിലാളിയുടെ പോക്കറ്റിലായിരുന്നു പാമ്പ് ഉണ്ടായിരുന്നത്. അണലിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

എന്നാല്‍ പരിശോധിച്ചാല്‍ മാത്രമേ ഇക്കാര്യം വ്യക്തമായി പറയാന്‍ സാധിക്കുകയുള്ളുവെന്ന് വനം വകുപ്പ് അറിയിച്ചു. ഇന്നലെയായിരുന്നു സംഭവം. ചായക്കടയില്‍ ഇരിക്കുന്നതിനിടെ അരികിലുണ്ടായിരുന്ന ഒരാള്‍ക്ക് ഇയാള്‍ പാമ്പിനെ കാണിച്ചുകൊടുത്തതോടെയാണ് നാട്ടുകാര്‍ വിവരമറിയുന്നത്. പല തവണ ഇയാള്‍ക്ക് പാമ്പിന്റെ കടിയേല്‍ക്കുകയും ചെയ്തു.

ഇയാള്‍ ഇടയ്ക്കിടെ പോക്കറ്റില്‍ നിന്ന് പാമ്പിനെ പുറത്തെടുക്കുന്നതിന്റെ വീഡിയോ നാട്ടുകാര്‍ പകര്‍ത്തിയിട്ടുണ്ട്. പാമ്പിന്റെ കടിയേറ്റ ഇയാളെ നാട്ടുകാര്‍ നിര്‍ബന്ധിച്ച് ആശുപത്രിയിലെത്തിച്ചു. പാമ്പിനെ നാട്ടുകാര്‍ പിടികൂടി കവറിലേക്ക് മാറ്റിയിട്ടുണ്ട്. അതിഥി തൊഴിലാളി മദ്യലഹരിയിലായിരുന്നു എന്നാണ് നാട്ടുകാരുടെ സംശയം.

എറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ

Join Our WhatsApp Group
Share This Article
Leave a Comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!