Monday, 20 May - 2024

ഹാജിമാരുടെ സേവകൻ അബ്‌ദുല്ല കണ്ണാടിപ്പറമ്പ് നാട്ടിൽ മരണപ്പെട്ടു

ജിദ്ദ: പതിറ്റാണ്ടുകളായി ഹജ്ജ് സേവന രംഗത്ത് സജീവമായിരുന്ന കെ എം സി പ്രവർത്തകൻ അബ്ദുല്ല കണ്ണാടിപ്പറമ്പ് ഇന്ന് ഉച്ചക്ക് ഒരു മണിയോടെ നാട്ടിൽ വെച്ച് മരപ്പെട്ടു. ദുഹർ നമസ്കാരത്തിനായ് പള്ളിയിലേക്ക് പോവുന്ന വഴിയിൽ വെച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഏറെക്കാലമായി കെ.എം.സി.സി ഹജ്ജ് സെല്ലിൻ്റെ ഏറ്റവും നല്ല മാതൃകയായ ഹജ് സേവനം തപസ്യയാക്കിയ വ്യക്തിത്വമാണ് അബ്ദുല്ല. ജിദ്ദ വിമാന താവളത്തിൽ ആദ്യ വിമാനം വന്നിറങ്ങുന്നത് മുതൽ സഹപ്രവർത്തകർക്കൊപ്പം അബ്ദുല്ല കണ്ണാടിപ്പറമ്പ് സജീവമായി വിമാനത്താവ ളത്തിൽ സേവനം ആരംഭിക്കുമായിരുന്നു. ഹജ്ജ് കഴിഞ്ഞ് അവസാന ഹാജിയും മടങ്ങുന്നത് വരെ അദ്ധേഹം വിശ്രമമില്ലാതെ വിമാനത്താവളത്തിൽ സേവനം ചെയ്യുമായിരുന്നു. അറഫയിലും മിനയിലും മുസ്തലിഫയിലും തീർത്ഥാടകരെ സഹായിച്ചിരുന്ന അദ്ധേഹം മിനയിൽ കഴിഞ്ഞ കാലങ്ങളിൽ ആയിരക്കണക്കിന് ഹാജിമാർക്ക് കഞ്ഞി നൽകിയ കെ.എം.സി.സി കഞ്ഞിപ്പുരയിൽ ചൂട് വകവെക്കാതെ ചെയ്ത സേവനം മഹത്തരമായിരുന്നു.

രണ്ട് വർഷത്തിലേറെയായി പ്രവാസം നിർത്തി നാട്ടിലാണെങ്കിലും കോവിഡിൻ്റെ മുമ്പുള്ള ഹജ് വേളയിൽ സേവനം മാത്രം ലക്ഷ്യം വെച്ച് അദ്ധേഹം ജിദ്ദയിലെത്തിയിരുന്നു. ഈ വർഷത്തെ ഹജ്ജിനും കേരള ഹാജിമാരെ സഹായിക്കാൻ അബ്ദുല്ല നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിരുന്നു.

അപ്രതീക്ഷിതവും അവിശ്വസനീയവുമായ അദ്ദേഹത്തിന്റെ മരണ വാർത്ത കേട്ട വേദന വിട്ടു മാറാത്ത പ്രയാസത്തിലാണ് ജിദ്ദയിലെ കെ.എം.സി.സി പ്രവർത്തകർ. നാളെ രാവിലെ 11 മണിക്ക് വേങ്ങര ചേറൂർ അടിവാരം പള്ളിയിൽ ഖബറടക്കം നടത്തപ്പെടും. നാട്ടിലുള്ള പ്രവർത്തകർ മരണാന്തര കർമ്മങ്ങളിലും ഖബറടക്കത്തിലും പങ്കെടുക്കണമെന്ന് ജിദ്ദകെ.എം.സി.സി അഭ്യാർത്ഥിച്ചു. പ്രസിഡൻ്റ് അഹമ്മദ് പാളയാട്ട്, ജനറൽ സെക്രട്ടറിഅബൂബക്കർ അരിമ്പ്ര, മറ്റു ഭാരവാഹികളും അബ്ദുല്ല കണ്ണാടിപ്പറമ്പിൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. പരേതന് രണ്ട് ഭാര്യമാരും മൂന്ന് മക്കളുമുണ്ട്.

Most Popular

error: