Saturday, 27 July - 2024

വിസ പുതുക്കാന്‍ ജോര്‍ദാനിലേക്ക് യാത്രക്കാരെയും കൊണ്ടു പോയ ബസ് മറിഞ്ഞ് പതിനാലു പേര്‍ മരിച്ചു

തബൂക്ക്: ഉംലജിനും അല്‍വജിനുമിടയില്‍ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് പതിനാലു പേര്‍ മരണപ്പെട്ടു. മരിച്ചവരെല്ലാവരും അറബ് വംശജരാണ്. അപകട കാരണം അറിവായിട്ടില്ല. ബസ് ഡ്രൈവർ ഉറങ്ങിയതാവാം ബസ് അപകടത്തിന് കാരണമെന്ന പ്രാഥമിക നിഗമനത്തിലാണ് അധികൃതർ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വിസ പുതുക്കാന്‍ ജോര്‍ദാനിലേക്ക് പോയ യാത്രക്കാരായിരുന്നു ഇവർ. മരിച്ചവരിൽ ഏറെയും ഈജിപ്ഷ്യൻ പൗരന്മാരാണെന്നാണ് റിപ്പോർട്ടുകൾ. ശനിയാഴ്ച വൈകീട്ടോടെയാണ് യാംബുവിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും മറ്റുമുള്ള യാത്രക്കാരെയും കൂട്ടി ബസ് പുറപ്പെട്ടത്. യാംബുവിൽ ജോലി ചെയ്തിരുന്ന നിരവധി ഈജിപ്ഷ്യൻ കുടുംബങ്ങളും കുട്ടികളും വാഹനത്തിലുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. യാംബു അൽ ശിഫ ആശുപത്രിയിൽ ജോലിചെയ്യുന്ന ഈജിപ്ത് സ്വദേശിനിയുടെ രണ്ടു മക്കളും അപകടത്തിൽ മരിച്ചതായി വിവരമുണ്ട്.

പരിക്ക് പറ്റിയവരെ ഉംലജിലേയും അൽ വജ്ഹിലെയും ആശുപത്രികളിലേക്ക് ഉടൻ മാറ്റിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. മരിച്ചവരിൽ ഏറെയും വിദ്യാർഥികളും കുട്ടികളുമാണെന്നും പരിക്കേറ്റവരിൽ അധികപേരും ഗുരുതരാവസ്ഥയിലായിരുന്നുവെന്നും അപകട സ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: