Saturday, 27 July - 2024

മക്കയിലെ ആശുപത്രിയിൽ ഒരു മയ്യത്തുണ്ട്, ആളെ അറിയുമോ? തിരിച്ചറിയാൻ സഹായം തേടി മുജീബ് പൂക്കോട്ടൂർ

മക്ക: മക്കയിലെ ആശുപത്രിയിലുള്ള അജ്ഞാത മയ്യത്തിനെ തിരിച്ചറിയാൻ സഹായം തേടി മക്കയിലെ സാമൂഹ്യപ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ. രണ്ട് മാസത്തിലധികമായി ആളെ തിരിച്ചറിയാത്തതിനെ തുടർന്ന് കിംഗ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യക്കാരന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോ മുജീബ് നടത്തുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടണമെന്നും കെ.എം.സി.സി നേതാവ് മുജീബ് പൂക്കോട്ടൂർ അഭ്യർത്ഥിച്ചു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാഹനാപകടത്തിൽ പരിക്കേറ്റ് ഇക്കഴിഞ്ഞ മാർച്ച് ഇരുപതിനാണ് ഇദ്ദേഹത്തെ റെഡ്ക്രസന്റ് ഇവിടെ എത്തിച്ചത് എന്നാണ് രേഖയിലുള്ളത്. 22ന് മരണപ്പെടുകയും ചെയ്തു. രേഖകൾ ഇല്ലാത്തതിനെ തുടർന്ന് സഊദി ജവാസാത്ത് നടത്തിയ വിരലടയാള പരിശോധനയിൽ നിന്ന് നിസാർ അഹമ്മദ് ലിയാഖത്ത് എന്നാണ് പേരെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മുജീബ് പൂക്കോട്ടൂരിന്റെ സഹായ അഭ്യർത്ഥന ഇങ്ങനെ വായിക്കാം. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ👇.

ഇന്ന് രാവിലെ ഒരു മരണവുമായി             ബന്ധപ്പെട്ട് മക്കയിലെ കിംഗ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ പോയപ്പോൾ മോർച്ചറിയിൽ ഉള്ള സ്വദ്ദേശി സുഹൃത്ത് സാലിം സഹറാനി ശ്രദ്ധയിൽപ്പെടുത്തി. രണ്ട് മാസത്തിൽഅധികമായി ഒരു ഇന്ത്യക്കാരൻറെ മയ്യിത്ത് ഇവിടെ ഫ്രീസറർ എട്ടിൽ സൂക്ഷിച്ചിട്ടുണ്ട് ഇത് വരേബന്ധുക്കൾ ആരും എത്തിട്ടില്ല..                                     എങ്ങിനെങ്കിലും ഖബറടക്കാൻ സഹായിക്കണം എന്ന് പറഞ്ഞത്.. നേരേ ഫ്രീസർ എട്ട് പോയി തുറന്ന്നോക്കിയപ്പോൾ മെലിഞ്ഞ് ഒട്ടിയ ശരീരം സുമാർ 50വയസ്സിന് മുകളിൽ വയസ്സ് തോന്നിക്കും.. വാതിൽഅടച്ച് നേരേ ഓഫീസിൽ എത്തി ആശുപത്രിരേഖകൾ പരിശോധിച്ചു.. 20.3 .2024..വെകുന്നേരം 4 മണിക്ക് ആശുപത്രി എമർജൻസിയിൽ റോഡിൽ വീണ് കിടക്കുന്ന ഒരാളെ റെഡ്ക്രസൻറ് ആബുലൻസിൽ എത്തിച്ചു അഡ്മിറ്റ്ചെയ്തു.. 22.3.2024 വെള്ളി 4.20 മരണപ്പെട്ടു എന്നാണ് ആശുപത്രിരേഖകളിൽ കാണുന്നത്..                                     

കൊണ്ടുവരുന്നസമയത്ത് ക്ഷീണിച്ച് അവശനായി ആണ് ഉള്ളത്. ഇയാളുടെ കയ്യിൽ ഒരു രേഖയുമില്ല.(സൗദിയുടെ iD കാർഡ്, പാസ്പോർട്ട് ) രേഖയിൽ മജ്ഹൂൽ എന്ന് രേഖപ്പെടുത്തി..(തിരിച്ചറിയാത്ത ആൾ). പിന്നീട് മക്ക ജവാസാത്ത് (പാസ്പോർട്ട്വിഭാഗം) എത്തി കൈപ്രിൻറ് എടുത്ത വിവരങ്ങൾ ഫയലിൽ രേഖപ്പെടുത്തീട്ടുണ്ട്.. ഡ്രെവർ വിസയിൽആണ് സൗദിയിൽ എത്തിട്ടുള്ളത് എന്നും സൗദി ID യിൽ ഉള്ള പേര്   ‘INASAR AHMAD LIYAKAT’ ഇഖാമനമ്പർ    2432825046 എന്നാണ്, ജനനതിയ്യതി 20.3.1969.. രേഖയിൽകാണുന്നത്..                    

ഇദ്ദേഹത്തെ പറ്റി എന്തെങ്കിലും വിവരം അറിയുന്നവർ എന്നേയോ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയുമായോ                                 ബന്ധപ്പെടണമെന്ന് അപേക്ഷിക്കുന്നു.. നിങ്ങൾഈ വിവരം മറ്റുള്ളവരിലെക്ക് എത്തിക്കണമെന്ന് അപേക്ഷിക്കുന്നു.. 

✍️ മുജീബ് പൂക്കോട്ടൂർ.                                                            0502336683..                                                      15.5.2024.ബുധൻ.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: