ഉരുകിയൊലിച്ച് ഗൾഫ് നാടുകൾ, സഊദിയിൽ താപനില 48 ഡിഗ്രി, കുവൈത്ത് 50 ഡിഗ്രിയിലേക്ക്

0
1979

റിയാദ്: ജിസിസി രാജ്യങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും താപനില ഉയരുന്നത് തുടരുന്നു. ഗൾഫിന്റെ ചില ഭാഗങ്ങളിൽ 50 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നത്. സഊദി നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി (എൻ‌സി‌എം) ചൊവ്വാഴ്ച ദമാം നഗരത്തിൽ രേഖപ്പെടുത്തിയത് 48 ഡിഗ്രി സെൽഷ്യസ് ആണ്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇത് രാജ്യത്തെ ഏറ്റവും ഉയർന്ന താപനിലയാണ്. അൽ ഖർജിൽ 46 ഡിഗ്രി സെൽഷ്യസും തലസ്ഥാന നഗരമായ റിയാദിൽ 45 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി.

കുവൈറ്റിൽ, ഈ ആഴ്ചയിൽ ബുധനാഴ്ച മുതൽ ശനിയാഴ്ച വരെ കടുത്ത ചൂട് പ്രതീക്ഷിക്കുന്നുണ്ട്. 49 ഡിഗ്രി സെൽഷ്യസിൽ നിന്ന് 50 ഡിഗ്രി സെൽഷ്യസായി ഉയരുമെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നു.

അതേസമയം, ഒമാനിലെ ചില പ്രദേശങ്ങളിൽ മഴയും സജീവമായ കാറ്റും തുടരാനുള്ള സാധ്യതകൾ തുടരുമെന്ന് ഒമാനി ഡയറക്ടറേറ്റ് ജനറൽ ഓഫ് മെറ്റീരിയോളജി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒമാൻ വ്യത്യസ്തമായ കാലാവസ്ഥാ പ്രതിഭാസത്തിനാണ് സാക്ഷ്യം വഹിക്കുന്നത്.

ഗൾഫിലെ തീവ്രമായ ചൂട് താപനില ഈ ആഴ്‌ചയിൽ യൂറോപ്യൻ ഭൂഖണ്ഡത്തിലൂടെ കടന്നുപോകുന്ന കഠിനവും അസാധാരണവുമായ താപ തരംഗവുമായി പൊരുത്തപ്പെടുന്നു. യുണൈറ്റഡ് കിംഗ്ഡം അതിന്റെ ഏറ്റവും ചൂടേറിയ ദിവസത്തിനാണു കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ബ്രിട്ടനിൽ ചൊവ്വാഴ്ച താപനില 42 ഡിഗ്രി സെൽഷ്യസ് വരെ എത്തിയതായി റിപ്പോർട്ടുകൾ പറയുന്നു.