Saturday, 27 July - 2024

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

വലതുവശത്തെ ചിറകിനടുത്തെ എഞ്ചിനാണ് തീപിടിച്ചത്. ചില യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് വിവരം.

തിരുവനന്തപുരം: ബംഗ്‌ളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ് സംഭവം. വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തി.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വലതുവശത്തെ ചിറകിനടുത്തെ എഞ്ചിന് തീപിടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യം യാത്രക്കാരിലൊരാള്‍ പകര്‍ത്തിയിട്ടുണ്ട്. തീ കണ്ട് യാത്രക്കാര്‍ ബഹളം വെച്ചതോടെയാണ് എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയത് എന്നാണ് അറിയാന്‍ കഴിയുന്നത്. അതേസമയം ചില യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. തലനാരിഴക്ക് വന്‍ ദുരന്തമാണ് ഒഴിവായത്.

എങ്ങനെയാണ് തീപിടിച്ചത് എന്ന് വ്യക്തമല്ല. പതിനൊന്ന് മണിക്കാണ് ബോര്‍ഡിംഗ് കഴിഞ്ഞ് വിമാനം ടേക്ക് ഓഫ് ചെയ്തത് എന്ന് യാത്രക്കാരനായ അഡ്വ രാജസിംഹന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. തീ പടരുന്നത് കണ്ടയുടനെ പിറക് വശത്ത് നിന്ന് ശബ്ദവും കേട്ടിരുന്നു എന്ന് രാജസിംഹന്‍ പറഞ്ഞു. ‘പത്ത് മിനിറ്റ് കൊണ്ട് തന്നെ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. എയര്‍പോര്‍ട്ടിലെ റണ്‍വേയുടെ ചേര്‍ന്നുള്ള സ്ഥലത്താണ് ലാന്‍ഡിംഗ് നടത്തിയത്.

ലാന്‍ഡിംഗ് നടത്തിയപ്പോള്‍ തന്നെ തീ അത്യാവശ്യം പിടിച്ച് തുടങ്ങിയിട്ടുണ്ടായിരുന്നു. പെട്ടെന്ന് തന്നെ എമര്‍ജന്‍സി ഡോര്‍ തുറന്ന് എല്ലാവരോടും ചാടാന്‍ പറയുകയായിരുന്നു. ഇക്കാരണം കൊണ്ട് യാത്രക്കാരില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അവരെയെല്ലാം ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞങ്ങളെ എല്ലാം എയര്‍പോര്‍ട്ടിനുള്ളിലെ ഒരു സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. 9.45 ന് പോകേണ്ട വിമാനമാണിത്. 11 മണിക്കാണ് പുറപ്പെട്ടത്,’ അദ്ദേഹം പറഞ്ഞു.

ഇനി വാർത്തകൾ മിസ്സ്‌ ആകില്ല…. വാർത്തകളും ജോബ് വേക്കൻസികളും നേരിട്ട് ഉടൻ ലഭിക്കാൻ ഞങ്ങളുടെ വാട്ട്സ്സാപ്പ് ചാനൽ ഫോളോ ചെയ്യൂ…. ഇവിടെ ക്ലിക്ക് ചെയ്യുക

വാർത്തകളും ജോബ് വേക്കൻസികളും വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Most Popular

error: