ഒമാനിൽ വാഹനപകടത്തിൽ ഒരു മലയാളി മരിച്ചു; അഞ്ച് പേർക്ക് പരുക്കേറ്റു

0
2050

മസ്കറ്റ്: ഒമാനിലെ ഹൈമയിൽ ഉണ്ടായ വാഹനപകടത്തിൽ ഒരു മലയാളി മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷംസീർ പാറക്കൽ ആണ് മരിച്ചത്. 39 വയസ്സായിരുന്നു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സലാല സന്ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഹൈമയിൽ വെച്ച് ടയർ പൊട്ടിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരിൽ റഈസ്, രാജസ്ഥാൻ സ്വദേശി ബിന്ദു മജീച്ച എന്നിവരുടെ പരുക്ക് ഗുരതരമാണ്. ഇവരെ വിദഗ്ധ ചികിത്സക്കായി നിസ്‌വ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മറ്റു യാത്രക്കാരായിരുന്ന സമീർ, നജീബ്, സ്വാലിഹ നജീബ് എന്നിവർ ഹൈമയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.