റിയാദ്: ഓണ്‍ലൈന്‍ വഴി സെന്‍സസിൽ പങ്കാളികളായി വിവരങ്ങൾ നല്‍കാനുള്ള സമയപരിധി ദീർഘിപ്പിച്ചു. ആറ് ദിവസം കൂടി നീട്ടിയതായി സഊജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് അറിയിച്ചു. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് നീട്ടി നൽകിയത്.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതോടെ മെയ് 31 വരെ വിവരങ്ങൾ ഓൺലൈൻ വഴി നൽകാനാകും. saudicensus.sa എന്ന വെബ്സൈറ്റ് വഴിയാണ് സ്വയം വിവരങള്‍ നല്കാന്‍ അവസരമുള്ളത്. എങ്ങനെയാണ് ഓൺലൈൻ വഴി സെൻസസ് പൂർത്തീകരിക്കുന്നത് എന്നറിയാൻ “സ്വന്തമായി ഓൺലൈൻ വഴി എങ്ങനെ പൂർത്തീകരിക്കാം” എന്ന ലിങ്കിൽ കയറുക.
അതേസമയം, ഓണ്‍ലൈന്‍ വഴി വിവരങള്‍ നാല്‍കാത്തവരില്‍ നിന്നു ഫീൽഡ് ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിച്ചുള്ള സെൻസസ് നടപടികൾ തുടരും. ഇതോടൊപ്പം, ഷോപ്പിംഗ് മാളുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും സ്ഥാപിച്ച കിയോസ്ക്കുകള്‍ വഴിയും വിവരങള്‍ നൽകാനാകും. രാജ്യത്തെ കിയോസ്ക് മെഷീനുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്‌താൽ മതി. ജൂണ്‍ 15 വരെയാണ് ജനസംഖ്യാ കണക്കെടുപ്പ് നടക്കുന്നത്.
സഊദി പൗരന്മാർ, നിയമാനുസൃത ഇഖാമയുള്ള വിദേശികൾ എന്നിവരാണ് സെൻസസിൽ പങ്കെടുത്ത് വിവരങള്‍ നൽകേണ്ടത്.
അതേ സമയം, ഓൺലൈൻ വഴി പൂരിപ്പിച്ച് നൽകാത്തവർക്ക് പിഴ ലഭിക്കുമെന്ന വാർത്ത തീർത്തും തെറ്റാണെന്ന് നേരത്തെ മലയാളം പ്രസ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ആ വാർത്ത കാണാൻ “പ്രവാസികൾക്കിടയിൽ ആശങ്കകൾ സമ്മാനിച്ച് വ്യാപകമായി അർദ്ധസത്യ വീഡിയോകൾ പ്രചരിക്കുന്നു” എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
സഊദി സെൻസൻസ് 2020 യുമായി ബന്ധപ്പെട്ട് നേരത്തെ മലയാളംപ്രസ്സ് റിപ്പോർട്ട് ചെയ്ത വാർത്തകൾ അറിയാം 👇
സഊദി സെൻസസ് 2022: കൂടുതൽ അറിയാം
സഊദി സെൻസസ് 2022: സ്വന്തമായി ഓൺലൈൻ വഴി എങ്ങനെ പൂർത്തീകരിക്കാം?
സെൻസസ് വിവരങ്ങൾ വെളിപ്പെടുത്തിയാൽ കടുത്ത ശിക്ഷ, തടവും പിഴയും ലഭിക്കുമെന്ന് മുന്നറിയിപ്പ്
സഊദി സെൻസസ് 2022: സ്വയം ചെയ്യാനുള്ള അവസരം ഇനി രണ്ട് ദിവസം മാത്രം, എല്ലാവരോടും പങ്കാളികാൻ ആഹ്വാനം




