സഊദി സെൻസസ് 2022: സ്വന്തമായി ഓൺലൈൻ വഴി എങ്ങനെ പൂർത്തീകരിക്കാം?

0
18333

റിയാദ്: സഊദി സെൻസസ് 2022 ഊർജ്ജിതമായി നടന്നു വരുന്ന ഈ ഘട്ടത്തിൽ സ്വന്തമായി ഓൺലൈൻ വഴി സെൻസസിൽ പങ്കാളികളായി സെൻസസ് നടപടികൾ പൂർത്തീകരിക്കാനാകും.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാല് ഘട്ടങ്ങളായി ഇത് പൂർത്തീകരിക്കാം.

ഘട്ടം 1: സഊദി സെൻസസിൽ ലോഗിൻ ചെയ്യുക
ഘട്ടം 2: വിലാസം സ്ഥിരീകരിക്കുക
ഘട്ടം 3: കുടുംബാംഗങ്ങളെ സ്ഥിരീകരിക്കുക
ഘട്ടം 4: സെൻസസ് ചോദ്യാവലി നൽകുക

സഊദി സെൻസസ് 2022 ഫോം വിവിധ ഘട്ടങ്ങൾ ആയാണ് പൂരിപ്പിക്കേണ്ടത്. അതിൽ 2 ഘട്ടങ്ങൾ നിർബന്ധമായും ഒരു ഘട്ടം ഓപ്ഷണലും (ആവശ്യമുള്ളവർക്ക് പൂരിപ്പിക്കാം) ആണ്.

ഘട്ടം 1: സഊദി സെൻസസ് 2022 ഫോം പൂരിപ്പിക്കുന്നതിനായി സഊദി സെൻസസിൽ ലോഗിൻ ചെയ്യുക.

https://survey.saudicensus.sa/en/ തുറക്കുക. ശേഷം ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് അബ്ഷിർ യൂസർനെയിമും പാസ്വേർഡും നൽകുക. നിങ്ങളുടെ ഫോൺ നമ്പർ, ഇമെയിൽ നൽകുക.

ഘട്ടം 2: നിങ്ങളുടെ വിലാസം സ്ഥിരീകരിക്കുക.

Confirm Address” എന്നതിൽ ക്ലിക്ക് ചെയ്യുക, അടുത്ത പേജിൽ കാണുന്ന വിലാസം പരിശോധിക്കുക, പേജിന്റെ ചുവടെ കാണുന്ന രണ്ടു ചോദ്യങ്ങൾക്ക് ഉത്തരം നൽകുക. ഇവിടെ നിങ്ങളുടെ നിലവിലെ വിലാസം കണ്ടെത്താനായില്ലെങ്കിൽ ദേശീയ വിലാസം അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.

ഘട്ടം 3: കുടുംബാംഗങ്ങളെ സ്ഥിരീകരിക്കുക.

സഊദി സെൻസസ് ഫോം പൂരിപ്പിക്കുന്നതിന് ഈ ഘട്ടത്തിൽ നിങ്ങൾ ചെയ്യേണ്ടത്👇

My Household Members” എന്നതിൽ ക്ലിക്ക് ചെയ്യുക, ആശ്രിതരുടെ പേരുകളും ഇഖാമ നമ്പറുകളും പരിശോധിക്കുക, അവരിൽ ആരെങ്കിലും ശാശ്വതമായി സഊദി അറേബ്യ വിട്ടിട്ടുണ്ടെങ്കിൽ, “Exclusion” ബട്ടണിൽ ക്ലിക്ക് ചെയ്യുക. ശേഷം “Confirm” ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ഘട്ടം 4: സെൻസസ് ചോദ്യാവലി

അവസാന ഘട്ടത്തിൽ സഊദി സെൻസസിനായുള്ള ഒരു ചോദ്യാവലിക്ക് ഉത്തരം നൽകാൻ സിസ്റ്റം ആവശ്യപ്പെടും. എന്നാൽ ഇതൊരു ഓപ്ഷണൽ ഘട്ടമാണ്. ആവശ്യമുക്കവർക്ക് 5 മിനിറ്റിനുള്ളിൽ ആ ചോദ്യങ്ങൾക്ക് ഉത്തരം നൽകാം.

സെൻസസ് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയോ ആവശ്യമായ വിവരങ്ങൾ നൽകാൻ വിസമ്മതിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്ന ആളുകൾക്ക് കനത്ത പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.