റിയാദ്: എല്ലാ സ്ഥിതിവിവരക്കണക്കുകളും പൂർണ്ണമായും രഹസ്യാത്മകമായി കണക്കാക്കണമെന്നും അത് പുറത്തുവിടരുതെന്നും സഊദി പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ചു.
വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
സെൻസസ് രഹസ്യം വെളിപ്പെടുത്തുന്നവർക്ക് 3 മാസം വരെ തടവും 1000 റിയാൽ വരെ പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. രാജ്യത്തെ ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തുകയോ പുറത്ത് വിടുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് സിസ്റ്റത്തിന്റെ ആര്‍ട്ടിക്കിള്‍ 13 പ്രകാരമാണ് കുറ്റക്യത്യമായി മാറുന്നത്. സ്ഥിതി വിവരക്കണക്കുകളുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും പൂര്‍ണ്ണമായ രഹസ്യാത്മകത സൂക്ഷിക്കേണ്ടതാണെന്നും ഇവ വെളിപ്പെടുത്തുന്നതോ ഏതെങ്കിലും വ്യക്തിക്കോ സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ കൈമാറുന്നതും നിരോധിച്ചതാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) പുറപ്പെടുവിച്ച സഊദി സെൻസസ് 2022 നുള്ള സ്വയം രേഖപ്പെടുത്തുന്ന ഓൺലൈൻ സമയപരിധി മെയ് 25 ബുധനാഴ്ച അവസാനിച്ചു. എന്നാൽ, ഫീൽഡ് ഉദ്യോഗസ്ഥർ മുഖേനയുള്ള കണക്കെടുപ്പ് തുടരും.
സഊദി സെൻസസ് 2022 പ്രോഗ്രാം രാജ്യത്തിന്റെ ചരിത്രത്തിലെ അഞ്ചാമത്തെ സെൻസസ് ആണ്. രാജ്യത്തെ ജനസംഖ്യയുടെയും പാർപ്പിടത്തിന്റെയും അവസാന പൊതു സെൻസസ് 2010 ലാണ് നടത്തിയത്. അന്ന് സഊദി ജനസംഖ്യ 27,136,977 ആയിരുന്നു.




