സഊദി സെൻസസ് 2022: സ്വയം ചെയ്യാനുള്ള അവസരം ഇനി രണ്ട് ദിവസം മാത്രം, എല്ലാവരോടും പങ്കാളികാൻ ആഹ്വാനം

0
7542

റിയാദ്: ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് “സഊദി സെൻസസ് 2022” ലെ കമ്മ്യൂണിറ്റി പങ്കാളിത്തം അവലോകനം ചെയ്തു. പൗരന്മാരും താമസക്കാരുമായി നാൽപത് ലക്ഷം ആളുകൾ സ്വയം രേഖപ്പെത്തൽ സംവിധാനത്തിൽ ഇതിനകം പങ്കെടുത്തതായി അതോറിറ്റി വ്യക്തമാക്കി. ഡാറ്റ ശേഖരണം തുടങ്ങിയ മെയ് 10 ന് ശേഷം ഇതുവരെയുള്ള കണക്കുകളാണ് പുറത്ത് വിട്ടത്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്വയം കണക്കെടുപ്പിൽ പങ്കെടുക്കാൻ ഇനി 2 ദിവസം മാത്രമാണ് ബാക്കിയുള്ളത്. സ്വയം സെൻസസ് അപ്ഡേറ്റ് സംവിധാനം മെയ് 25 ന് ബുധനാഴ്ച അവസാനിക്കും. തുടർന്ന് ഫീൽഡ് ഓഫീസർമാർ കുടുംബങ്ങളിൽ സന്ദർശനങ്ങൾ നടത്തിയുള്ള സെൻസസ് മാത്രമായിരിക്കും ലഭ്യമാകുക.

സ്വയം രജിസ്റ്റർ ചെയ്ത് സെൻസസ് രേഖപ്പെടുത്താനുള്ള സംവിധാനം കാലാവധി കഴിയും മുമ്പ് ചെയ്യാൻ രാജ്യത്തെ എല്ലാ സ്വദേശി, വിദേശി പൗരന്മാരോടും ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആഹ്വാനം ചെയ്തു.

അതേസമയം, സെൻസസ് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയോ ആവശ്യമായ വിവരങ്ങൾ നൽകാൻ വിസമ്മതിക്കുകയോ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്യുന്ന ആളുകൾക്ക് കനത്ത പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.

സഊദി സെൻസസ് 2022: സ്വന്തമായി ഓൺലൈൻ വഴി എങ്ങനെ പൂർത്തീകരിക്കാം? ഘട്ടങ്ങൾ അറിയാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക

സഊദി സെൻസസ് 2022: സ്വന്തമായി ഓൺലൈൻ വഴി എങ്ങനെ പൂർത്തീകരിക്കാം?